Image

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം: യുവാവ്‌ അറസ്റ്റില്‍

Published on 27 December, 2011
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം: യുവാവ്‌ അറസ്റ്റില്‍
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവാവിനെ മംഗലാപുരത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ്‌ വിദ്യാര്‍ഥിനിയായ റിസ്വാന(22)യാണ്‌ ആത്മഹത്യ ചെയ്‌തത്‌. സംഭവത്തില്‍ കോഴിക്കോട്‌ ജില്ലാ കളക്ടര്‍ പി.ബി.സലിമിന്റെ സഹോദരന്‍ മൂവാറ്റുപുഴ പേഴയ്‌ക്കാപളളി പുളളിച്ചാലില്‍ വീട്ടില്‍ പി.ബി. അഷറഫ്‌ (31) ആണ്‌ അറസ്റ്റിലായത്‌.

പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയിരുന്ന അഷറഫ്‌ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയതിനെ തുടര്‍ന്നുളള മനോവിഷമമാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ പോലീസിന്‌ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്നും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളില്‍ നിന്നും സൂചന ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ അഷറഫിനെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തുന്നതിനിടെയിലാണ്‌ അറസ്റ്റിലായത്‌. ഇക്കഴിഞ്ഞ ജനുവരി 28നാണ്‌ റിസ്വാനയെ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക