Image

ലോക്‌പാല്‍ ബില്ലില്‍ അന്തിമ തീരുമാനം പാര്‍ലമെന്റിന്റേത്‌: മന്‍മോഹന്‍ സിംഗ്‌

Published on 27 December, 2011
ലോക്‌പാല്‍ ബില്ലില്‍ അന്തിമ തീരുമാനം പാര്‍ലമെന്റിന്റേത്‌: മന്‍മോഹന്‍ സിംഗ്‌
ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ ബില്ലില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്‌ പാര്‍ലമെന്റ്‌ അംഗങ്ങളാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. ബില്‍ പാസാക്കാന്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ലോക്‌സഭയില്‍ അദ്ദേഹം പറഞ്ഞു.

നിര്‍ണായകമായ ഒരു സന്ദര്‍ഭമാണിത്‌. പാര്‍ലമെന്റിന്റെ കൂട്ടുത്തരവാദിത്തം പ്രകടിപ്പിക്കേണ്ട സമയംകൂടിയാണിത്‌. ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതീക്ഷകളോട്‌ നീതി പുലര്‍ത്തുന്നതുതന്നെയാണ്‌ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട ബില്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.ബില്ല്‌ അവതരിപ്പിക്കാന്‍ പുറത്തുനിന്നുള്ള ഏത്‌ അഭിപ്രായങ്ങള്‍ക്ക്‌ ചെവി കൊടുത്താലും അന്തിമമായ തീരുമാനം നമ്മുടേതു തന്നെയായിരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി വി. നാരായണസ്വാമിയാണ്‌ ബില്‍ പരിഗണിക്കാനുള്ള അനുമതി തേടി സഭയില്‍ പ്രസംഗിച്ചത്‌. അണ്ണാഹസാരയുടെയും വിവിധ സംഘടനകളുടെയും നിര്‍ദേശങ്ങളും പരിഗണിച്ചിട്ടുണ്ടെന്ന്‌ നാരായണസ്വാമി സഭയെ അറിയിച്ചു. ഇതിനിടെ ലോക്‌ പാല്‍ ബില്‍ നിരാശാജനകമെന്ന്‌ ബിജെപി നേതാവ്‌ സുഷമാ സ്വരാജ്‌ കുറ്റപ്പെടുത്തി. ബില്‍ ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതുമാണെന്ന്‌ സുഷമ സ്വരാജ്‌ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക