Image

കേരളത്തില്‍ വര്‍ദ്ധിക്കുന്ന സദാചാര ഗുണ്ടായിസം

Published on 15 March, 2015
കേരളത്തില്‍ വര്‍ദ്ധിക്കുന്ന സദാചാര ഗുണ്ടായിസം
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ച പെണ്‍കുട്ടിയുടെ അമ്മാവനും ജീവനൊടുക്കി. പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര തറവീട്ടില്‍ മുരളി(55)യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സദാചാരത്തിന്റെ പേരുപറഞ്ഞ് ഒരു സംഘമാളുകള്‍ ചോദ്യംചെയ്തതിനു പിന്നാലെയാണ് പെണ്‍കുട്ടി തീകൊളുത്തി മരിച്ചത്. സംഭവത്തില്‍ മനംനൊന്താണ് അമ്മാവന്‍ ആത്മഹത്യചെയ്തതെന്നു കരുതുന്നു.

മുരളിയുടെ സഹോദരിയുടെ മകളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അശ്വതിയെ സഹപാഠിയായ ആണ്‍കുട്ടിയുമായി വീട്ടിലിരുന്നു സംസാരിച്ചതിന്റെ പേരില്‍ നാട്ടുകാരില്‍ ചിലര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അശ്വതി തീകൊളുത്തി മരിച്ചത്. ഈ സമയത്ത് മുരളിയും സ്ഥലത്തുണ്ടായിരുന്നു. അശ്വതിയെ പരസ്യമായി ചോദ്യം ചെയ്യുന്നത് തടയാന്‍ മുരളിക്കു കഴിഞ്ഞില്ല.
അശ്വതിയുടെ മരണത്തിനുശേഷം കടുത്ത മനോവേദനയിലായിരുന്നു മുരളി. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഞായറാഴ്ച രാവിലെ വീട്ടിലും പരിസരത്തുമെത്തി നാട്ടുകാരില്‍നിന്നും മറ്റും വിവരം ശേഖരിച്ചിരുന്നു. മുരളിയടക്കം ആറുപേരോട് മൊഴിനല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചയോടെ മുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
--
സദാചാരക്കൊല: സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ എരവത്രയില്‍ 55-കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സദാചാരഗുണ്ടാസംഘത്തിലെ സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി.
സൂത്രധാരന്‍ കുലുക്കല്ലൂര്‍ എരവത്ര മാനമ്പള്ളിയാലില്‍ രതീഷ് (32), മുളയംകാവ് എരവത്ര തിരുത്തിപ്പടിയില്‍ സുരേന്ദ്രന്‍ (37) എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി സി.ഐ. സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇവരെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഇരുവരെയും ഒറ്റപ്പാലം ഒന്നാം ക്ലൂസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്കാരനായ പ്രഭാകരനെ പതിനൊന്നംഗസംഘം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതിനകം ഒമ്പതുപേര്‍ അറസ്റ്റിലായി.
(Mathrubhumi)
Join WhatsApp News
keralite 2015-03-15 18:08:12
വിവിധ മതങ്ങളിലെ വര്‍ഗീയ വാദികളാണു ഇതു കേരളത്തില്‍ കൊണ്ടു വന്നത്. മറ്റുള്ളവരെ വെറുക്കുന്നതും ആക്രമിക്കുന്നതും കീഴ്‌പെടുത്തുന്നതും ഒരു സുഖമുള്ള കാര്യമായി വര്‍ഗീയക്കാര്‍ പഠിപ്പിക്കുമ്പോള്‍ ഇതിലപ്പുറം സംഭവിക്കും.
ഇടതു പക്ഷം കേരളത്തില്‍ ഇത്ര ദുര്‍ബലമായോ?
Gandhian 2015-03-15 18:31:17
ഗാന്ധിയുടെ സ്ഥാനം ഗൊഡ്‌സെ കൈക്കലാക്കുന്ന കാലമാണിത്. സത്യം, ധര്‍മ, ദയ, ക്ഷമാശീലം, അക്രമ രാഹിത്യം ഇതൊന്നുമല്ലഇപ്പോള്‍ കുട്ടികള്‍ പഠിക്കുന്നത്. വെറുപ്പ്, ആക്രമണം, അടിച്ചൊതുക്കല്‍, ഇതൊക്കെയാണു ഫാഷന്‍.
ഒരു വിഭാഗത്തെ മുഴുവന്‍ രാജ്യദ്രോഹികള്‍ എന്നും മോശക്കാര്‍ എന്നും വിദേശികളെന്നുമൊക്കെ ഉളുപ്പില്ലാതെ വിളിക്കുന്നു. അതിന്റെ പ്രതിഫലനമാണു നാഗാലാന്‍ഡില്‍ ജയിലില്‍ നിന്ന് ഒരാളെ പിടിച്ചിറക്കി നടുറോഡില്‍ കുരുതി കൊടുക്കാന്‍ കാരണം.
എന്തു ചെയ്യാനും ന്യായങ്ങള്‍ ധാരാളം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക