Image

ഫിലാഡല്‍ഫിയയില്‍ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം

ജോസ്‌ മാളേയ്‌ക്കല്‍ Published on 28 December, 2011
ഫിലാഡല്‍ഫിയയില്‍ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം
ഫിലാഡല്‍ഫിയാ: വിശാലഫിലാഡല്‍ഫിയ റീജിയണില്‍ കേരള പാരമ്പര്യത്തിലുള്ള ക്രൈസ്‌തവദേവാലയങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ സില്‍വര്‍ ജൂബിലിയും, ക്രിസ്‌മസും നിറപകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഡിസംബര്‍ 10 ശനിയാഴ്‌ച്ച വൈകുന്നേരം മുന്നുമണിക്ക്‌ നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായിലെ ജോര്‍ജ്‌ വാഷിങ്ങ്‌ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷപരിപാടികളില്‍ കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, മാര്‍ത്തോമ്മാ, സി.എസ്‌.ഐ എന്നീ സഭകളിലെ അഭിവമ്പ്യ പിതാക്കന്മാരും, സിവിക്ക്‌ ലീഡേഴ്‌സും പങ്കെടുത്ത്‌ ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആല്‍മീയ ചൈതന്യം തുളുമ്പി നിന്ന അന്തരീക്ഷത്തില്‍ ഒരു മഹോല്‍സവമായി ആഘോഷിച്ചു. ആഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിനിര്‍ത്തി ക്രിസ്‌മസ്‌ ആഘോഷിച്ചപ്പോള്‍ ഗൃഹാതുര സ്‌മരണകളുണര്‍ത്തി അതൊരു ഒത്തുചേരലിന്റെയും ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും, പരസ്‌പര സഹകരണത്തിന്റെയും ബലിവേദിയായി മാറി.

അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ജാക്കോബൈറ്റ്‌ സഭയുടെ മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനിമുഖ്യാതിഥിയായി ആഘോഷങ്ങളില്‍ പങ്കെടുത്ത്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി.

പിറവിത്തിരുനാളിനെ അനുസ്‌മരിച്ചുകൊണ്ട്‌ വിവിധ പള്ളികള്‍ അണിയിച്ചൊരുക്കിയ ഫ്‌ളോട്ടുകളുടെ അകമ്പടിയോടെ മുത്തുകുടകളും, വാദ്യമേളങ്ങളുമായി കോ. ചെയര്‍മാന്‍ റവ. ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ കമ്മിറ്റിക്കാര്‍ വിശിഷ്ടാതിഥികളെ ഹാരാര്‍പ്പണം ചെയ്‌തു സ്വീകരിച്ച്‌ സമ്മേളനവേദിയിലേക്കാനയിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ്‌ അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ യൂസേബിയൂസ്‌ തിരുമേനി, ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അയൂബ്‌ മാര്‍ സില്‍വനോസ്‌ തിരുമേനി, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ മെലിത്തിയസ്‌ തിരുമേനി, മാര്‍ത്തോമ്മാ സഭ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി, മലങ്കര ഓര്‍ത്തഡോക്‌സ്‌ നിലക്കല്‍ രൂപതാദ്ധ്യക്ഷന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ്‌ തിരുമേനി, ഫിലാഡല്‍ഫിയ സിറ്റി ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്ടര്‍ ലിഡിയ വെലെസ്‌, സിറ്റി കമ്യൂണിറ്റി റിലേഷന്‍സ്‌ ഡയറക്ടര്‍ റിക്ക്‌ സ്‌പെക്ടര്‍ എന്നിവരായിരുന്നു വിശിഷ്ടാതിഥികളായി എത്തിയിരുന്നത്‌.

വിശിഷ്ടാതിഥികള്‍ സമ്മേളനവേദിയില്‍ ഉപവിഷ്ടരായതിതിനുശേഷം അമേരിക്കയുടെയും, ഇന്‍ഡ്യയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന്‌ സില്‍വര്‍ ജൂബിലി, ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ അഭിവന്ദ്യ തോമസ്‌ മാര്‍ യൂസേബിയൂസ്‌ തിരുമേനി നിലവിളക്കു കൊളുത്തി ഉല്‍ഘാടനം ചെയ്‌തു. റവ. ഫാ. ജോണ്‍ മേലേപ്പുറം ക്രിസ്‌മസ്‌ ട്രീ തെളിയിച്ചു. റിലിജിയസ്‌ ആക്ടിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ പുന്നൂസ്‌ ക്രമീകരിച്ച എക്യൂമെനിക്കല്‍ ആരാധനയില്‍ അഭിവമ്പ്യ യെല്‍ദോ മാര്‍ തീത്തോസ്‌ തിരുമേനി പ്രധാന കാര്‍മ്മികനായി.

ആരാധനക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ കോ. ചെയര്‍മാന്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം സദസ്യരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്‌തു. മുഖ്യാതിഥി അഭിവന്ദ്യ യെല്‍ദോ മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്താ ക്രിസ്‌മസ്‌ സമ്പേശം നല്‍കി. അഭിവന്ദ്യരായ തോമസ്‌ മാര്‍ യൂസേബിയൂസ്‌, അയൂബ്‌ മാര്‍ സില്‍വനോസ്‌, യുഹാനോന്‍ മാര്‍ മെലിത്തിയസ്‌, ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ജോഷ്വാ മാര്‍ നിക്കോദിമോസ്‌, ലിഡിയ വെലെസ്‌, റിക്ക്‌ സ്‌പെക്ടര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കോശി വര്‍ഗീസ്‌, റവ. ഫാ. ഗീവര്‍ഗീസ്‌ ജോണ്‍ എന്നിവര്‍ പബ്ലീക്‌ മീറ്റിങ്ങിന്റെ അവതാരകരായി. സെക്രട്ടറി കോശി വര്‍ഗീസ്‌ നമ്പി പ്രകടിപ്പിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റേജ്‌ ഷോയില്‍നിന്നും സമാഹരിച്ച ജീവകാരുണ്യനിധി യുഹാനോന്‍ മാര്‍ മെലിത്തിയസ്‌ തിരുമേനി വിതരണം ചെയ്‌തു. സില്‍വര്‍ ജൂബിലി കോര്‍ഡിനേറ്റര്‍ റവ. ഫാ. എം. കെ. കുര്യാക്കോസ്‌ സ്ഥലം മാറിപ്പോകുന്ന സെ. തോമസ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഓഫ്‌ ഡെലവെയര്‍വാലി വികാരി റവ. എബ്രാഹം മാത|വിനെ സദസ്സിനു പരിചയപ്പെടുത്തുകയും, ഫെല്ലോഷിപ്പിന്റെ വക കൃതജ്ഞതാഫലകം അഭിവമ്പ്യ അയൂബ്‌ മാര്‍ സില്‍വനോസ്‌ തിരുമേനി നല്‍കി ആദരിക്കുകയും ചെയ്‌തു. സണ്ണി എബ്രാഹം, ഇ. വി. പൗലോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സില്‍വര്‍ ജൂബിലി സ്‌മരണികയുടെ പ്രകാശനം ജോഷ്വാ മാര്‍ നിക്കോദിമോസ്‌ തിരുമേനി നിര്‍വഹിച്ചു. റവ. ഫാ. കെ. കെ. ജോണ്‍ ഫെല്ലോഷിപ്പിന്റെ ആദ്യകാല നേതാക്കളെയും, വിവിധ മാധ്യമപ്രവര്‍ത്തകരെയും അനുമോദിച്ചു. തോമസ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ എക}മെനിക്കല്‍ ഗായകസംഘം അവതരിപ്പിച്ച കരോള്‍ഗീതങ്ങള്‍ ശ്രുതിമധുരമായിരുന്നു. വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലിസി തോമസിന്റെ നേതൃത്വത്തില്‍ ഘോഷയാത്ര മനോഹരമായി ക്രമീകരിക്കപ്പെട്ടു.

പൊതുസമ്മേളനത്തെത്തുടര്‍ന്നു കള്‍ച്ചറല്‍ ആക്‌റ്റിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ നടന്ന വര്‍ണ വൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ അജി പണിക്കര്‍, ബേബി തടവനാല്‍ എന്നിവര്‍ നൂറില്‍പരം കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ രംഗത്തവതരിപ്പിച്ച വിശേഷാല്‍ പരിപാടികള്‍ വളരെ മനോഹരമായിരുന്നു. 15 പള്ളികളില്‍നിന്നുള്ള കലാപ്രതിഭകള്‍ തിരുപ്പിറവിയെ അനുസ്‌മരിപ്പിക്കുന്ന സ്‌കിറ്റ്‌, മാര്‍ഗം കളി, ഡാന്‍സ്‌, നാടന്‍ കരോള്‍ തുടങ്ങി വിവിധ കലാരൂപങ്ങള്‍ അരങ്ങിലവതരിപ്പിച്ചു. ഏഷ്യാനെറ്റ്‌, കൈരളി, ജയ്‌ ഹിമ്പ്‌, മലയാളം ഐ.പി. ടി. വി., ബോം ടി. വി. എന്നീ ദൃശ്യമാധ്യമങ്ങളുടെയും, മലയാളം പത്രം, കേരള എക്‌സ്‌പ്രസ്സ്‌, മലയാളം വാര്‍ത്ത, മലയാളിസംഗമം, സണ്‍ഡേ ശാലോം എന്നീ അച്ചടി മാധ്യമങ്ങളുടെയും പ്രതിനിധികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു.

1987 ല്‍ 600 കൂടുംബങ്ങളുമായി ആരംഭിച്ച ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ കൂട്ടായ്‌മയില്‍ ഇന്നു 19 ഇടവകകളും, 7000 ല്‍ പരം കുടുംബങ്ങളും ഉണ്ട്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍, സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്‍ഡ്യ, സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌, സെന്റ്‌ പോള്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ ജോണ്‍സ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ പീറ്റേഴ്‌സ്‌ ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ തോമസ്‌ സീറോമലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌, സെന്റ്‌ ജൂഡ്‌ സീറോമലങ്കര കാത്തലിക്‌ ചര്‍ച്ച്‌, സെന്റ്‌ തോമസ്‌ ഇവാഞ്‌ജലിക്കല്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്‍ഡ്യ, സി എസ്‌ ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌, ഇമ്മാനുവല്‍ സി എസ്‌ ഐ ചര്‍ച്ച്‌, ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്‌, ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌, അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌, സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഓഫ്‌ ഡെലവേര്‍ വാലി, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി, ക്രിസ്റ്റോസ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ എന്നീ പള്ളികള്‍ കൂട്ടായ്‌മയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു.
ഫിലാഡല്‍ഫിയയില്‍ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക