കടുത്തുരുത്തി: ഇരട്ടക്കുട്ടികളായ മക്കളുടെ മക്കളുടെ മാമോദീസകഴിഞ്ഞ് മടങ്ങിയ
പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. ഗള്‍ഫില്‍ നിന്നും
അവധിക്കെത്തിയ കടുത്തുരുത്തി മറ്റക്കോട്ടില്‍ ഷൈന്‍ തോമസ് (33) ആണ് മരിച്ചത്.
ഷൈന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ചശേഷം സമീപത്തെ
തെങ്ങിലിടിച്ചു തകരുകയായിരുന്നു. കടുത്തുരുത്തി താഴത്തുപള്ളിയില്‍
ഇരട്ടക്കുട്ടികളായ വിക്‌ടോറിയയുടെയും വീനസിന്റെയും (ഒന്നര വയസ്)
മാമ്മോദീസച്ചടങ്ങിനു ശേഷം തന്റെ സുഹൃത്തിനെ വീട്ടില്‍ക്കൊണ്‌ടുവിട്ടുഷൈന്‍ സ്വന്തം
വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം.
സൗദിയിലായിരുന്ന ഷൈനും ഭാര്യ ലിറ്റിയും
കുട്ടികളുടെ മാമ്മോദീസയ്‌ക്കായി ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. തൊടുപുഴ
മുനിസിപ്പല്‍ ചെയര്‍മാന്‍ തയ്യില്‍ ടി. ജെ.ജോസഫിന്റെ മകളാണു ലിറ്റി. വത്സമ്മയാണ്
ഷൈനിന്റെ മാതാവ്. ബിനോയ്, ഷിനോ എന്നിവര്‍ സഹോദരങ്ങള്‍. സംസ്‌കാരം പിന്നീട്
നടത്തും