Image

സെല്‍ഫിക്കവിത (റെജിസ്‌ നെടുങ്ങാടപ്പള്ളി)

Published on 15 March, 2015
സെല്‍ഫിക്കവിത (റെജിസ്‌ നെടുങ്ങാടപ്പള്ളി)
ബുദ്ധ പൗര്‍ണ്ണമിയിലേക്ക്‌
നിന്റെ
വിരല്‍ മാത്രം നീട്ടിയേക്കുക !

നിന്റെ
ഗ്രഹ പാഠം,
വഴിയും ചൂട്ടും ,
നിന്റേതു മാത്രം !!

എന്നാല്‍
കുന്നിന്റെ അറ്റത്തെ നോട്ടക്കാരന്‌
സൈദ്ധാന്തിക മാന്യത
നിപുണത്തിന്റേത്‌.
അവന്‌ / അവള്‍ക്ക്‌
നിര്‍വ്വചനങ്ങള്‍ വെറും മറ്റുള്ളവരുടേത്‌.

നിസ്സംഗത
തോന്നലാണെന്നും,
ഞാനുമീ ഭൂമിയില്‍ ജീവിക്കുന്നുണ്ടെന്നും മറ്റും
വെറും രക്തസാക്ഷികള്‍ മാത്രമേ പറയൂ:

അമ്പരിപ്പിക്കുന്ന മഠയ ചോദ്യങ്ങള്‍ക്കു
ഇരയകാതെ
എന്താണോ
ഉള്ളത്‌ അത്‌ കാണുക ;
ഇല്ലാത്തതെന്തോ
അതും കണ്ട്‌,
നനുനനുത്ത വസന്ത ശിശ്‌ന-യിതളുകളെ പാനിച്ച്‌
സെല്‍ഫി ബഹളങ്ങളില്‍നിന്ന്‌ ഓടിയകലുക,
പൗര്‍ണ്ണമിയിലേക്ക്‌,
പുറം ലോകങ്ങളെ UNFRIEND ചെയ്‌ത്‌....
സെല്‍ഫിക്കവിത (റെജിസ്‌ നെടുങ്ങാടപ്പള്ളി)
Join WhatsApp News
വായനക്കാരൻ 2015-03-23 06:31:06
ഏതു ക്ലിക്ക് ചെയ്യണം?
അതാണ് ചോദ്യം.

ചന്ദ്രന്റെ നേരെ മുഖം ചൂണ്ടുന്ന ശുനകനെപ്പോലെ
ബുദ്ധ പൌർണ്ണമിയിൽ കണ്ണുംനട്ടിരിക്കണോ?
അതോ
വിരൽത്തുമ്പാൽ തൊടാവുന്ന
സഹസ്രം ഫ്രണ്ട്സുമായി സെൽഫി-ക്രീടയും
ഋതുക്കളെ മൈൻഡ് ചെയ്യാതെത്തുന്ന
മായാവർണ്ണ മൾട്ടിക്കളർ മഴയിൽ
നനഞ്ഞും നടക്കണോ?
വിദ്യാധരൻ 2015-03-23 06:50:37
എന്ന് മനുഷ്യൻ 'സെൽഫി'യായോ 
അന്ന് അവനു ലിങ്ക് നഷ്ട്പെട്ട് 
ഏതോ 'ഗ്രഹ' പ്പിഴ ബാധിച്ച ഉൽക്കപോലെ 
ശൂന്യാകാശത്തു ചുറ്റി കറങ്ങുന്നു
ഭാഷയെ, സംസ്ക്കാരത്തെ 
 ധൂളിയാക്കി ' 
ക്ഷമിക്കണം 
സൂചന വീചികൾ ദുർബലം 
നിങ്ങൾക്ക് കേൾക്കാമോ? 
മനസിലാകുന്നുണ്ടോ ?
ഐ തിങ്ക്‌ ഐ ലോസ്റ്റ്‌ ഹിം 
rejice ndungadappally 2015-03-24 15:14:11
ennilekku nottam neettiya randuperkkum nanni ;
andrew 2015-03-24 17:35:54

ഞാന്‍ എന്ന എന്നെ ഇന്നും എനിക്കറിയില്ല

എന്നിലെ എന്നെ ഇന്നും എനിക്കറിയില്ല

ഞാന്‍ ആരാണ് എന്നു എന്നെ അറിയാത്തവര്‍

എന്നോട് പറയുന്നു.

അവര്‍കൊക്കെ അടൂര്‍ ഭാസി കൊടുത്ത പോലെ

ഒരു മിട്ടായി

ദൈവ പുത്രന്‍ പുറത്ത് കയറിഇട്ടും

കഴുത ഹോസന്ന എന്നു കൂവി ഇല്ല

കാരണം പാവം കഴുതക്ക് സെല്‍ഫി ഫോണ്‍

ഇല്ലായിരുന്നു.

യേശുവേ നീ ഇനിയും വന്നാല്‍ ഒരു സെല്‍ഫി ഫോണ്‍

കൊണ്ട് വരണേ

പാവം കഴുതകളുടെ സെല്‍ഫി ഫേസ് ബുക്കിലും ഇ -മലയാളിയിലും മിന്നി പ്രദര്‍ശിപ്പിക്കുവാന്‍ .

വായനക്കാരൻ 2015-03-24 19:28:48
തന്നിലെ 'ഞാനെ’ തനിക്കറിയില്ല  
തന്നിലെ ‘ഞാനെ’ മറ്റാർക്കും അറിയില്ല
പ്രശ്നത്തിന്റെ കാതൽ. അതുതന്നെ 
തപസ്സിനാലെ തന്നിലെ ‘ഞാനെ’ അറിയാം 
താനും തന്നിലെ 'ഞാനും' ഒന്നുതന്നെ   
ആ ‘ഞാനെ’ പട്ടിണിക്കിടണം  
ശോഷിച്ച് ശോഷിച്ചതു ചാകണം  
‘ഞാനഹത്യ‘തന്നെ മോക്ഷം.
Mr. Anonymous 2015-03-24 19:40:43

donkeyxxxxxxxxxxx

I saw a donkey one day old,

His head was too big

For his neck to hold;

His legs were shaky

And long and loose,

They rocked and staggered

And weren’t much use

He tries to gambol

And frisk a bit,

But he wasn’t quite sure

Of the trick of it

His queer little coat

Was soft and grey

And curled at his neck

In a lovely way

His face was wistful

And left no doubt

That he felt life needed

Some thinking about

So he blundered round

In venturesome quest,

And then lay flat

On the ground to rest

He looked so little

And weak and slim,

I prayed the world

Might be good to him

Anonymous

വിദ്വാൻ അപ്പച്ചൻ 2015-03-25 18:48:33
ഞാനാരെന്നറിയാതെ മിഴിച്ചു നിൽകുമ്പോൾ 
താനാരെന്നു ചോദിച്ചൊരുത്തൻ അരികിലെത്തി
താനാരെന്നു ചൊന്നാൽ ഞാനെരെന്നു ചൊല്ലാം 
ഞങ്ങളാരെന്നറിയാതെ കലഹിചിടുമ്പോൾ 
നിങ്ങളാരെന്നറിയാമെന്നു പറഞ്ഞൊരച്ചനെത്തി 
പിന്നാരെന്നറിയാതെയിന്നും ഞങ്ങൾ കറങ്ങിടുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക