എസ് സി/ എസ്ടി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് വെട്ടിക്കുറച്ചതിലും ആനുകൂല്യ വിതരണം മുടങ്ങിയതിലും പ്രതിഷേധിച്ച് എസ്എഫ്‌ഐ നേതൃത്വത്തില്‍ ജില്ല പട്ടിക വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
സിവില്‍ സ്റ്റേഷനു മുന്‍പില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം എസ്‌കെ സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.അശ്വന്ത് തുടങ്ങിയവര്‍ സംസാരിച്ചു. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനില്‍ എത്തിയത്. സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വാര്‍ത്തയും ചിത്രവും : ബഷീര്‍ അഹമ്മദ്