Image

കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍

ബഷീര്‍ അഹ്‌മദ്‌ Published on 16 March, 2015
കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍
കോഴിക്കോട്‌: സ്‌ത്രീകളെ പൗരോഹിത്യവും പുരുഷാധിപത്യവും ചേര്‍ന്ന്‌ അടിമകള്‍ക്ക്‌ തുല്യമായി കണ്ട കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്‌ ടി. മുരളിയുടെ ചിത്രങ്ങളില്‍. അക്കാഡമി ആര്‍ട്ട്‌ ഗാലറിയില്‍ ഇരുപത്തഞ്ചോളം ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌.

മാറു മറയ്‌ക്കാനുള്ള അവകാ
ത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥപറയുന്നു   `ചന്നാര്‍ സ്‌ത്രീ'. മനുഷ്യ മനസുകളില്‍ ഉറങ്ങിക്കിടക്കുന്ന ക്രൂരതയുടെ കഥ പറയുന്നു `ബോംബേന്തിയ മനുഷ്യന്‍'.

കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍ എന്നുവേണമെങ്കില്‍ ഇതിനെ പറയാം. അടിമത്വം ഒരു മോക്ഷസുഖമായി അനുഭവിച്ച്‌ തീര്‍ക്കാന്‍ വിധിക്കപ്പെട്ട സ്‌ത്രീനൊമ്പരം വരച്ചുകാട്ടുന്ന 'മഹത്വവത്‌കരിക്കപ്പെട്ട ജീവിതം.'
ഋതുമതികളാകുന്ന സ്‌ത്രീകളെ കാമകലകള്‍ക്ക്‌ തയാറാക്കുന്ന ജോലി കുലത്തൊഴിലായി സ്വീകരിച്ച `മണാളര്‍'.

ഏഴാം നൂറ്റാണ്ട്‌ തൊട്ടേ സ്‌ത്രീകളെ പൗരോഹിത്യ പ്രേരണകളാല്‍ വേശ്യാവൃത്തിക്ക്‌ രൂപപ്പെടുത്തി ഭോഗവസ്‌തുവാക്കി മാറ്റിയെടുക്കാനുള്ള കുടിലതകള്‍ വരച്ചുകാട്ടുന്ന ചിത്രങ്ങള്‍ ഏറെയും പുരുഷാധിപത്യത്തിന്‌ എതിരേ വിരല്‍ ചൂണ്ടുന്നവയാണ്‌. സ്‌ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുവേണ്ടിയും 1200 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ബുദ്ധ-ജൈന പള്ളികള്‍ പിടിച്ചെടുക്കാന്‍ മേലാളന്മാര്‍ ശിരസ്സ്‌ ഛേദിച്ച പണ്‌ഡിതന്മാരുടെ തോരാത്ത നിലവളി ഉയര്‍ത്തുന്ന `തലപ്പൊലി'. കണ്ണാടി പ്രതിഷ്‌ഠയിലൂടെ വിപ്ലവം സൃഷ്‌ടിച്ച നാരായണ ഗുരുദേവന്റെ തത്വങ്ങള്‍ പതിഞ്ഞ `കണ്ണാടി' കാഴ്‌ചക്കാരന്റെ മുഖത്തിനു നേരേ തിരിയുന്നു.

മുരളിയുടെ ചിത്രങ്ങള്‍ ഈ കാലഘട്ടവുമായി കൂട്ടിച്ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ജീവിതാനുഭവങ്ങളുടെ കടുത്ത മുറിപ്പാടുകളും പ്രതിക്ഷേധവും പ്രതിരോധവുമെല്ലാം ചിത്രങ്ങള്‍ നമ്മോട്‌ പറയുന്നുണ്ട്‌.

ചിത്രങ്ങള്‍ക്കുപുറത്ത്‌ സ്‌ത്രീ ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും, ഒരിറ്റ്‌ കാരുണ്യത്തിനും കൈനീട്ടുന്ന കാഴ്‌ചയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ.

വാര്‍ത്തയും ചിത്രങ്ങളും: ബഷീര്‍ അഹ്‌മദ്‌
കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍ കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍ കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍ കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍ കാലഘട്ടത്തോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക