Image

പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളാക്കി: ഉമ്മന്‍ ചാണ്ടി

Published on 18 March, 2015
പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളാക്കി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം വനിതാ എംഎല്‍എമാരെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചാവേറുകളായി സംഘര്‍ഷസ്ഥലത്തേക്കു സ്ത്രീകളെ പറഞ്ഞുവിട്ടിട്ടു ലൈംഗിക ആക്രമണം നടന്നുവെന്നു പറയുന്നതു ദുഃഖകരമാണ്. നൂറുകണക്കിനാളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്ത് എങ്ങനെ ലൈംഗിക ആക്രമണം നടക്കുമെന്നാണു പറയുന്നത്. പ്രതിപക്ഷം സ്ത്രീസുരക്ഷാ നിയമത്തെപ്പോലും അപഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
Aniyankunju 2015-03-18 08:59:43
FWD:..സനീഷ് വ്യക്തമായി തന്റെ നിലപാട് വിശദീകരിക്കുന്നു: "ജമീല പ്രകാശവും മറ്റു വനിതാ എംഎല്‍എമാരും ഓട് പൊളിച്ചിറങ്ങിയല്ല നിയമസഭയില്‍ എത്തിയത്, മത്സരിച്ച് കൂടുതല്‍ വോട്ട് വാങ്ങി ജയിച്ച് തന്നെയാണ്. അവരുടെ മുന്നണി സഭയ്ക്കകത്ത് ഒരു സമരം നടത്തുമ്പോള്‍ മുന്നില്‍നില്‍ക്കണമെന്ന് തോന്നുകയാണെങ്കില്‍ അവര്‍ക്ക് മുന്നില്‍തന്നെ നില്‍ക്കാനവകാശമുണ്ട്, തുല്യമായ അവകാശം. തോമസ് ഐസക്കും എം എ ബേബിയും പോലുള്ളവര്‍ പോലും പതിവ് ശാന്തതവിട്ട് പ്രതിഷേധിക്കുന്നിടത്ത് സ്ത്രീകള്‍ മാത്രം കുലീനരും ശാന്തരുമായി പിന്‍ബെഞ്ചുകളില്‍ ഇതെല്ലാം കണ്ടോണ്ടിരിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് പെണ്ണുങ്ങള്‍ കുറഞ്ഞവരാണ് എന്ന തോന്നല്‍ കൊണ്ടാണ്.' ..........'ഏഷ്യാനെറ്റ് ന്യൂസിലെ എസ് ലല്ലുവിന്റെ വാക്കുകളില്‍ ആത്മരോഷം പ്രകടമാണ്: "നമുക്ക് നാം സമ്പൂര്‍ണ സാക്ഷരരാണെന്ന പുറംമേനിയില്‍ തുടരാം... സംസ്കാരസമ്പന്നരാണെന്ന വീമ്പിളക്കല്‍ ആവര്‍ത്തിക്കാം... എന്നിട്ട് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അവര്‍ അഴിഞ്ഞാടിയെന്ന് കുറ്റം പറയാം... അയ്യേ എന്നുപറഞ്ഞ് മൂക്കത്ത് വിരല്‍വയ്ക്കാം, മുഖം ചുളിക്കാം... അഴിമതിയെന്ന് കേട്ടാല്‍ കേള്‍ക്കാത്തതുപോലെ നില്‍ക്കാം... അതിന് മൗനത്തിന്റെ കുടപിടിക്കാം... അഴിമതിക്കാരെ നോക്കി ചിരിക്കാം... എതിര്‍ക്കുന്നവനെ അധിക്ഷേപിക്കാം... ചിലരുടെ പ്രതികരണങ്ങളും വെപ്രാളവും കാണുമ്പോള്‍ പറഞ്ഞുപോകുന്നതാണ്... "ചമ്പൂര്‍ണ ചാച്ചരത, ബന്തര്‍ കാ ബച്ച..."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക