Image

കാമ വെറിയന്മാര്‍ (കവിത: ജയ്‌ പിള്ള)

Published on 18 March, 2015
കാമ വെറിയന്മാര്‍ (കവിത: ജയ്‌ പിള്ള)
ദിനം പ്രതി പത്ര ,മാധ്യമങ്ങളില്‍ കാണുന്ന പീഡന കഥകള്‍ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു .കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയച്ചിട്ടു അവര്‍ തിരികെ വരുന്നത്‌ വരെ ഒരു അമ്മയ്‌കുണ്ടാകുന്ന വേവലാതി ,കുട്ടികളെ മുതിര്‍ന്ന രക്ഷിതാക്കളുടെയും മറ്റും അടുത്തേല്‌പിച്ചിട്ടു ജോലിക്കുപോകുന്ന മാതാപിതാക്കളുടെ മാനസീക പിരി മുറുക്കം...ചുരുക്കം ചില വരികളിലൂടെ വായിക്കുക ...

നീല മേലാപ്പില്‍ കത്തി എരിയുന്ന തീനാളം..
രൂപം മാറുന്ന അപ്പൂപ്പന്‍ താടികള്‍.
ശുഭ്ര വസ്‌ത്രതിനുള്ളിലെ വേട്ടപ്പട്ടികള്‍.
കാലബോധമില്ലാതെ ഇരതേടി അലയുന്ന
പ്രായ ബേധമില്ലാത്ത കാമാവേരിയന്മാര്‍..
മുലപ്പാലിന്റെ ഗന്ധം മണക്കുന്ന കുഞ്ഞിന്റെ
മുഖ കാന്തി കവര്‍ന്നെടുക്കുന്ന വെറിയന്മാര്‍.
പെരിനായെങ്കിലും ജീവന്‍ കൊടുക്കാതെ..
വേരോടെ പിഴുതെടുക്കുന്നു ശൈശവം
ജന്മദാതാവിന്റെ കാമാവതാരം.
കാലനായ്‌ പിറവി എടുക്കുന്ന കാലം.
മക്കളെ നിങ്ങള്‍ കൂടണയും വരെ,
നെഞ്ചകം തേങ്ങുന്നു നിത്യവും,..
എന്‍ നെഞ്ചകം തേങ്ങുന്നു നിത്യവും....
കാമ വെറിയന്മാര്‍ (കവിത: ജയ്‌ പിള്ള)
Join WhatsApp News
വിദ്യാധരൻ 2015-03-18 19:31:46
ഇത്തരം ചിത്തരോഗങ്ങൾക്കെതിരെ  കേഴുന്ന കവി ഹൃദയങ്ങൾ ഉണ്ടെന്നുള്ളത് ആശ്വാസകരംതന്നെ .

കഥം തരേയം ഭവ സിന്ധുമേതം 
കാ വാ ഗതിർമേ കതമോ സത്യുപായ 
ജാനെന കിഞ്ചിത് ക്രിപയാവം പ്രഭോ 
സംസാര ദുഃഖ ക്ഷതി മാതനുഷ്വ        (ശ്രീശങ്കരാചാര്യർ )

ഈ സംസാര സാഗരത്തെ ഞാൻ എങ്ങനെ തരണം ചെയ്യും? സമുദ്രം കടക്കാൻ എന്തുപായമാണുള്ളത്? എനിക്കൊന്നും അറിഞ്ഞുകൂടാ പ്രഭോ, കൃപയാർന്ന് എന്നെ രക്ഷിച്ചാലും. സംസാര ദുഃഖനാശം സാധിച്ചു തന്നാലും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക