Image

ബോളിവുഡ് താരം രേഖ നീണ്ടകാലത്തിനു ശേഷം രാജ്യസഭയില്‍ ഹാജര്‍

Published on 18 March, 2015
ബോളിവുഡ് താരം രേഖ നീണ്ടകാലത്തിനു ശേഷം രാജ്യസഭയില്‍ ഹാജര്‍
ന്യൂഡല്‍ഹി: രാജ്യസഭയിലെ തന്റെ നീണ്ടകാല അസാന്നിദ്ധ്യത്തിനു ശേഷം എം.പിയും പ്രമുഖ ബോളിവുഡ് താരവുമായ രേഖ നിലവിലെ ബഡ്ജറ്റ് സമ്മേളനത്തി ഇന്ന് ആദ്യമായി പങ്കെടുത്തു.
ക്രീം നിറമുള്ള സാരി അണിഞ്ഞ് സഭയിലെത്തിയ രേഖ, ശൂന്യവേളയില്‍ അടുത്ത സീറ്റിലിരുന്ന അനു അഗയോടും എന്‍.കെ. ഗാംഗുലിയോടും സൗഹൃദവും പങ്കുവച്ചു. പിന്നീട് എച്ച്.കെ. ദുവയോട് സംവദിച്ച ഇവര്‍ പത്തു മിനിറ്റോളം സഭയില്‍ ചിലവഴിച്ചു. മുമ്പ് ശീതകാല സമ്മേളനത്തിലും ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിലും ഒരു തവണ മാത്രമാണ് പങ്കെടുത്തത്. 

2012ല്‍ പാര്‍ലമെന്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനുശേഷം രേഖ ആകെ പത്തോളം സെഷനുകളിലാണ് പങ്കെടുത്തത്. രാജ്യസഭയില്‍ നിന്ന് നീണ്ട കാലം വിട്ടുനിന്നതിനെ തുടര്‍ന്ന്  രേഖയും മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും മറ്റംഗങ്ങളില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 104 പ്രകാരം അംഗങ്ങള്‍ 60 ദിവസത്തില്‍ കൂടുതല്‍ സഭയില്‍ നിന്ന് വിട്ടുനിന്നാല്‍ അവരുടെ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക