Image

ഫോമായുടെ ചട്ടങ്ങള്‍ സമൂലം പരിഷ്‌കരിക്കും- ബൈലോ കമ്മറ്റി

വിനോദ് കൊണ്ടൂര്‍ഡേവിഡ് Published on 16 March, 2015
ഫോമായുടെ ചട്ടങ്ങള്‍ സമൂലം പരിഷ്‌കരിക്കും- ബൈലോ കമ്മറ്റി
ഫോമായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ എത്രയും വേഗം നടപടികള്‍ ആരംഭിക്കുമെന്ന് ഫോമായുടെ ബൈലോ കമ്മറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു. അമേരിക്കയിലെ മലയാളീ സംഘടനാ പ്രവര്‍ത്തനത്തില്‍ അതീവ പ്രാഗല്‍ഭ്യം തെളിയിച്ചവരും, ഫോമായുടെ നിലവിലെ നിയമങ്ങള്‍ നിര്‍മ്മിച്ചവരും ഉള്‍പ്പെടുന്നതാണ് ഈ കമ്മറ്റി. പന്തളം ബിജു തോമസ് ചെയര്‍മാനായുള്ള ഈ കമ്മറ്റിയില്‍, എല്ലാവര്‍ക്കും സുപരിചിതരായ ജെ.മാത്യൂ സര്‍, രാജു വര്‍ഗീസ്, ഡോ. ജെയിംസ് കുറുച്ചി എന്നിവരും അംഗങ്ങളാണ്.

രണ്ടു ഘട്ടങ്ങളായി, വളരെ സുതാര്യമായ രീതിയില്‍ നിയങ്ങള്‍ നവീകരിക്കുവാനുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മേയ് മാസം അവസാനത്തോടെ തീരുന്ന അഭിപ്രായശേഖരണത്തോടെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനകള്‍ അവസാനിക്കും. അതിന്റെ ഭാഗമായി വിശദീകരണമടങ്ങുന്ന അറിയിപ്പുകള്‍ ഫോമായിലെ അയച്ചുതുടങ്ങി.
നിര്‍ദ്ദിഷ്ട ഫോമില്‍, ഫോമായിലെ അംഗസംഘടനയിലെ ഏതൊരു അംഗത്തിനും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അയക്കാവുന്നതാണ്. അപൂര്‍ണ്ണമായ ഫോമുകളില്‍ സമര്‍പ്പിക്കുന്നവ പരിഗണിക്കുന്നതല്ല. ഫോമുകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അംഗസംഘടനകളോട് ആരായുകയോ, ഫോമായുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

രണ്ടാം ഘട്ടത്തില്‍, തിരഞ്ഞെടുക്കപ്പെടുന്ന അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച്, ദേശീയ കമ്മറ്റിയുടെ അംഗീകാരത്തോടെ വീണ്ടും അംഗസംഘടനകള്‍ക്ക് അയച്ചു കൊടുക്കപ്പെടുന്നതായിരിക്കും. തുടര്‍ന്ന് ഫോമായുടെ പൊതുയോഗത്തില്‍ അവതരിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണാവകാശം അതില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായിരിക്കും. പൊതുയോഗത്തില്‍ ഭൂരിപക്ഷത്തോടെ പാസാവുന്നവ, ഫോമായുടെ പുതിയ നിയമങ്ങളായി ഉള്‍പ്പെടുത്തും.

അമേരിക്കന്‍ ഐക്യനാടുകളിലേക്ക് പടര്‍ന്നു പന്തലിക്കുന്ന ഫോമായുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനു ചട്ടങ്ങള്‍ പരിഷ്‌കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുവാന്‍ കഴിയുന്നത് ഇതിനോടകം ഫോമായുടെ വിവിധ തലങ്ങളില്‍ സേവനം അനുഷ്ഠിച്ചവരുടെ പക്കല്‍ നിന്നാവുമെന്നും, അതിനോടൊപ്പം ഫോമായുടെ ശോഭനമായ ഭാവി മുന്നില്‍ കാണുന്ന എല്ലാവരുടെയും നിര്‍ലോഭമായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ബൈലോ കമ്മറ്റി ചെയര്‍മാന്‍ പന്തളം ബിജു തോമസ് അറിയിച്ചു.

വിനോദ് കൊണ്ടൂര്‍ഡേവിഡ്, ചെയര്‍മാന്‍, ഫോമാ ന്യൂസ് ടീം.

ഫോമായുടെ ചട്ടങ്ങള്‍ സമൂലം പരിഷ്‌കരിക്കും- ബൈലോ കമ്മറ്റിഫോമായുടെ ചട്ടങ്ങള്‍ സമൂലം പരിഷ്‌കരിക്കും- ബൈലോ കമ്മറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക