Image

പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവലിന് ഡോക്ടറേറ്റ്

ജോയ് തുമ്പമണ്‍ Published on 28 December, 2011
പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവലിന് ഡോക്ടറേറ്റ്
ഒക്‌ലഹോമ: പുനലൂര്‍ ഇടമണ്‍ ഐപിസി സഭാംഗം പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവലിന് അമേരിക്കയിലെ ന്യൂബെര്‍ഗ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും പിഎച്ച്ഡി ലഭിച്ചു.

സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1977ല്‍ ബിടിഎച്ചും 1980 ല്‍ ബി.ഡിയും കരസ്ഥമാക്കി. 1990ല്‍ അമേരിക്കയിലുള്ള സതേണ്‍ നാസറീന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ. ലഭിച്ചു. ഇപ്പോള്‍ അമേരിക്കയിലെ ഓറല്‍ റോബര്‍ട്ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഡി. മിന്‍.(D.Min.) പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുന്നു.

1977 - 80 കാലയളവില്‍ ഹരിയാനയിലെ ഗ്രേസ് ബൈബിള്‍ കോളജില്‍ ഡീന്‍, ഇവന്‍ജലിസം ഡയറക്ടര്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1983 - 85 കാലഘട്ടത്തില്‍ ഐപിസി നോര്‍ത്തേണ്‍ റീജനില്‍ പിവൈപിഎ സെക്രട്ടറിയായും റീജന്റെ കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബഥേല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റജിസ്ട്രാറായും അധ്യാപകനായും ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഒക്‌ലഹോമ സിറ്റിയിലുള്ള ഇന്റര്‍നാഷനല്‍ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ 1986 മുതല്‍ 1992 വരെയും ഐപിസി ഒക്‌ലഹോമ സിറ്റി സഭയില്‍ 1992 മുതല്‍ 2010 വരെയും ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിരുന്നു.
അമേരിക്കയിലെ ഐപിസി മിഡ് വെസ്റ്റ് റീജനില്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒക്‌ലഹോമ സിറ്റിയിലുള്ള ഇമ്മാനുവല്‍ ഐപിസി യുടെ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു.

2000ല്‍ അദ്ദേഹത്തിന്റെ ചുമതലയില്‍ തുമ്പമണ്‍ കേന്ദ്രമാക്കി ആരംഭിച്ച അഗപ്പെ ഇന്ത്യാ ഗോസ്പല്‍ ഔട്ട് റീച്ച് മിനിസ്ട്രിയുടെ കീഴില്‍ ഇപ്പോള്‍ 45 ആണ്‍കുട്ടികളുള്ള അഗപ്പെ ചില്‍ഡ്രന്‍സ് ഹോമും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഈ മിനിസ്ട്രിയുടെ ഭാഗമായി 35 പെണ്‍കുട്ടികളുള്ള ഓര്‍ഫനേജും നടന്നുവരുന്നു. ഭാര്യ: അച്ചാമ്മ ശാമുവ
ല്‍ ‍, മകന്‍ ഡോ. ജെഫ്രി ശാമുവല്‍ ‍, മകള്‍ ജോയ്‌സ് ശാമുവല്‍

പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവലിന് ഡോക്ടറേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക