Image

ലോഹം ആദ്യ ലുക്ക് പുറത്ത്

ആശ എസ് പണിക്കര്‍ Published on 19 March, 2015
 ലോഹം ആദ്യ ലുക്ക് പുറത്ത്
 രഞ്ജിത് സംവിധാനം ചെയ്യുന്ന ലോഹത്തിലെ മോഹന്‍ലാലിന്റെ ആദ്യ ലുക്ക് പുറത്തു വന്നു. സംവിധായകനായ രഞ്ജിത്ത്, ആന്‍ഡ്രിയ എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ലോഹം ആക്ഷന്‍ ത്രില്ലറാണ്. സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് സിനിമ കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാല്‍ മീശപിരിച്ചെത്തുമെന്നും കേള്‍ക്കുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് രണ്ട് ദിവസത്തെ ദുബായ് ഷെഡ്യൂളുമുണ്ട്.

പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ലോഹത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാതാവ്.



 ലോഹം ആദ്യ ലുക്ക് പുറത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക