Image

നെല്ലിക്ക ആദ്യവും അവസാനവും മധുരിക്കും.

ബഷീര്‍ അഹമ്മദ് Published on 18 March, 2015
നെല്ലിക്ക ആദ്യവും അവസാനവും മധുരിക്കും.
കോഴിക്കോട്: നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഹെര്‍ബല്‍ ഫെസ്റ്റ് ആന്റ് ആംലോത്സവം ടൗണ്‍ഹാളില്‍ നടന്നു.

ഒയിസ്‌ക ഇന്റര്‍നാഷ്ണലും സംസ്ഥാന ഔഷധസസ്യബോര്‍ഡും ചേര്‍ന്നാണ് ആരോഗ്യഭക്ഷണ ഫെസ്റ്റ് സംഘടിപ്പിച്ചത്.

ടൗണ്‍ഹാള്‍ പരിസരത്ത് നടത്തിയ ആരോഗ്യഭക്ഷണമേള വ്യത്യസ്തമായ രുചികൂട്ടിന്റെ പുതിയൊരനുഭവമായിമാറി. നെല്ലിക്ക പ്രധാന ചേരുവയായ സംഭാരം, നെല്ലിക്ക കാരറ്റ് ജൂസ്, നെല്ലിക്ക ബീറ്റ്‌റൂട്ട് ജ്യൂസ്, കൂടാതെ മുരിങ്ങയില ചേര്‍ത്ത ബോണ്ടയും നെല്ലക്കാ ചമ്മന്തിയും.
വിവിധതരം ആരോഗ്യപുട്ടുകളാണ് ഏറെ പ്രിയപ്പെട്ട മറ്റൊരു ഇനം കാരറ്റ് പുട്ട്, കപ്പപ്പുട്ട്, ബീറ്റ്‌റൂട്ട്പുട്ട്, മുരിങ്ങയിലപുട്ട്, ചേര്‍ത്ത് കഴിക്കാന്‍ മുളപ്പിച്ച ചെറുപയര്‍ കറിയും.
പായസപ്രിയര്‍ക്ക് മുളയരിപ്പായസം, ചക്കക്കുരുപായസം, സൗന്ദര്യവര്‍ദ്ധക പായസം എന്നിങ്ങനെ പോകുന്നു നീണ്ടനിര.

രുചിയേറുന്ന നവരത്‌നദോശ, നവരത്‌ന മുരിങ്ങയില ഊത്തപ്പം, ശ്വാസോശ്വാസ പക്കവട എന്നിവ ചൂടോടെ വിളമ്പുന്ന അടുക്കളയില്‍ ഏറെ തിരക്കാണ്. ആകളുടെ ആവശ്യത്തിനായ് ചുട്ടെടുക്കാന്‍ സ്ത്രീകള്‍ ഏറെ പണിപ്പെടേണ്ടി വരുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാ സ്റ്റാളുകളിലും ഭക്ഷണപ്രിയരുടെ തിരക്കാണ്. കഴിക്കാനെത്തുന്നവര്‍ക്ക് രുചി കൂട്ടിന്റെ ചേരുവകള്‍ പറഞ്ഞുകൊടുക്കാനും സ്ത്രീകള്‍ മറക്കുന്നില്ല.

തൃശൂര്‍ ഔഷധ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ സൂപ്രണ്ട് ഡോ.കെഎസ് രജിതന്‍ ഉദ്ഘാടനം ചെയ്തു. അരവിന്ദ് ബാബു, പി.കെ. നളിനാക്ഷന്‍, സി.പി.മാത്യൂ, കെ.പി. അബുബക്കര്‍, സി. സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറില്‍ ഷഹനാസ് സലിം, ഡോ.രേഷ്മ, രശ്മി കിഷോര്‍, പി.കെ.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

ഔഷധ ഗുണമുള്ള നെല്ലിക്കാജ്യൂസ്, തയ്യാറാക്കുന്നതിനെകുറിച്ച് പി.കെ.നളിനാക്ഷനും, വേദനസംഹാരിയെകുറിച്ച് ലതാരാജനും ക്ലാസെടുത്തു. 

തങ്കമണി, ലുബിന, പത്മജ എന്നിവര്‍ പാചകമത്സരങ്ങളില്‍ വിജയികളായി. നെല്ലിക്ക ആദ്യവും അവസാനവും മധുരിക്കുമെന്നാണഅ ഭക്ഷണമേള തെളിയിക്കുന്നത്. 

എഴുത്തും ചിത്രവും : ബഷീര്‍ അഹമ്മദ്


നെല്ലിക്ക ആദ്യവും അവസാനവും മധുരിക്കും.നെല്ലിക്ക ആദ്യവും അവസാനവും മധുരിക്കും.നെല്ലിക്ക ആദ്യവും അവസാനവും മധുരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക