Image

ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രം

ജോര്‍ജ് നടവയല്‍ Published on 28 December, 2011
ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രം

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ ഭക്തി സാന്ദ്രമായി.

യൂത്ത് ഫോറവുംഭക്ത സംഘടനകളും കൊയര്‍ ടീമും ആലപിച്ച കാരള്‍ ഗീതങ്ങള്‍, വിശുദ്ധി തിളക്കമേറ്റിയ പുല്ക്കുടിലിലെ തിരുപ്പിറവി, ഉണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ ജനനിയുടെയും വി. ജോസഫിന്റെയും മലാഖമാരുടെയും ആട്ടിടയന്മാരുടെയും മൂന്നു രാജാക്കന്മാരുടെയും ടാബ്ലോ രൂപങ്ങളുമായുള്ള ഘോഷയാത്ര, രാജാക്കന്മാരുടെ കാഴ്ച്ച സമര്‍പ്പണം, വി. ദിവ്യബലി, ഭക്തജനങ്ങളുടെ ഉണ്ണിയേശു വണക്കം, തിരുപ്പിറവിയാഘോഷക്കേക്കു പങ്കുവയ്ക്കല്‍എന്നീ നിലകളില്‍ ക്രിസ്തുമസ്സ് ആഘോഷം സന്മനസ്സുകളുടെ ശാന്തരാവും സമാധാനവിഭാതവുമായി.

മനുഷ്യര്‍ക്ക് “നഷ്ടപ്പെട്ട മക്കള്‍” എന്ന നില മാറ്റി “ദൈവമക്കള്‍” എന്ന പദവി നേടിത്തന്ന ക്രിസ്തുജനനമഹത്വം, ദൈവത്തെ “ആബാ (പിതാവേ)” എന്നു വിളിയ്ക്കാന്‍ മനുഷ്യര്‍ക്ക് പ്രാപ്തി തന്ന ക്രിസ്തു, സമാധാനവും ശാന്തിയും സന്തോഷവും നേടിത്തരുന്ന ക്രിസ്തു, വഴിയും സത്യവും ജീവനും പ്രകാശവുമായ ക്രിസ്തു, '' അസതോ മാ സത് ഗമയാ, മൃത്യോര്‍മാ അമൃതം ഗമയാ'' എന്ന ആര്‍ഷഭാരത പ്രാര്‍ത്ഥനയ്ക്കുത്തരമായിലോകത്തവതീര്‍ണ്ണനായ ക്രിസ്തു, ഭാരത സംസ്‌കൃതിയിലേക്ക് ക്രിസ്തു സന്ദേശമെത്തിച്ച സെന്റ് തോമസ്, ഇരുകൈകളുമില്ലാതെ പിറന്നിട്ടും കാല്‍ വിരലുകളാല്‍ ഗിത്താറില്‍ ദേവസ്തുതികളുതിര്‍ത്ത് ജനഹൃദയങ്ങളെ ദൈവാനുഭവത്തിലേക്ക് സംഗീതമന്ത്രങ്ങളിലൂടെ ആനയിച്ച ടോണി മെലെന്‍ഡിസ്, അന്ധയും ബധിരയും ആയിരുന്നിട്ടുംമനുഷ്യാവസ്ഥയുടെ മഹത്വം ഉദ്‌ഘോഷിയ്ക്കാനായ ഹെലന്‍ കെല്ലര്‍ എന്നീപ്രസക്തികളെയെല്ലാം വികാരി ഫാ. ജോണ്‍ മേലേപ്പുറം ക്രിസ്മസ് സന്ദേശത്തില്‍ ജാജ്വല്ല്യമാനമാക്കി.

വൈദികന് വിശ്വാസി സമൂഹം ദൈവ സമ്മാനമാണെന്നുംവിശ്വാസി സമൂഹത്തിന് വൈദികന്‍ ദൈവ സമ്മാനമ്മണെന്നും,ക്രിസ്മസ്സ് ഇത്തരത്തിലുള്ള ദൈവ സമ്മാനങ്ങളുടെ ദിനമാണെന്നുംഫാ. ജോണ്‍ മേലേപ്പുറം പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങള്‍ അര്‍ത്ഥവത്താക്കുവാന്‍ കൈത്തിരിയേന്തിയ ട്രസ്റ്റിമാര്‍ക്കും വാര്‍ഡ് പ്രസിഡന്റ്മാര്‍ക്കും സംഘടനാ ഭാരവഹികള്‍ക്കും ഗായക സംഘത്തിനും ദൈവാരാധനാ സംഘത്തിനും സന്നദ്ധസേവകര്‍ക്കും ഇടവകാംഗങ്ങള്‍ക്കും ഫാ. ജോണ്‍ മേലേപ്പുറംനന്ദി പ്രകാശിപ്പിച്ചു.
ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രംഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ദൈവസമ്മാനങ്ങളുടെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ ഭക്തിസാന്ദ്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക