Image

തൃശ്ശൂര്‍ അത്താണിയില്‍ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ച് 4 മരണം

Published on 28 December, 2011
തൃശ്ശൂര്‍  അത്താണിയില്‍ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ച് 4 മരണം
തൃശ്ശൂര്‍: അത്താണിയില്‍ പടക്കനിര്‍മ്മാണശാല പൊട്ടിത്തെറിച്ച് ലൈസന്‍സി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. പടക്കനിര്‍മ്മാണശാലയുടെ ലൈസന്‍സി ഇലവത്തിങ്കല്‍ ജോസി, വാസുദേവപിള്ള, രാധാകൃഷ്ണന്‍, ബീഹാര്‍ സ്വദേശി ബബ്ലു എന്നിവരാണ് മരിച്ചത്.

ജോസി ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ അപകടസ്ഥലത്തുനിന്നും കണ്ടെടുക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പതിമൂന്ന് തൊഴിലാളികള്‍ പടക്കനിര്‍മ്മാണശാലയില്‍ ജോലിയെടുത്തിരുന്നതായാണ് വിവരം. ഉച്ചക്ക് 12.30നായിരുന്നു സ്‌ഫോടനം. പടക്കനിര്‍മ്മാണത്തിനുള്ള വെടിമരുന്ന് ശേഖരിക്കിച്ചുവെച്ചതാണ് പൊട്ടിത്തെറിച്ചത്.

കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടോ എന്നറിയാനായി പറമ്പുകളിലും മരങ്ങളിലും ആളുകള്‍ തിരയുന്നുണ്ട്.

അത്താണി ആനപ്പെരുവഴിയിലെ കുന്നിന്‍മുകളിലെ റബ്ബര്‍തോട്ടത്തിനിടയിലായിരുന്നു പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത്. മൂന്നുഷെഡ്ഡുകളിലായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായാണ് വിവരം. പടക്കനിര്‍മ്മാണം നടന്ന സ്ഥലത്തായിരുന്നു സ്‌ഫോടനം.

സമീപത്തെ മൂന്നുവീടുകളും കത്തി നശിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക