Image

ഓസ്‌ട്രേലിയന്‍ മലയാളി നഴ്‌സിനെ കബളിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

Published on 28 December, 2011
ഓസ്‌ട്രേലിയന്‍ മലയാളി നഴ്‌സിനെ കബളിപ്പിച്ച യുവാവ്‌ അറസ്റ്റില്‍
മലപ്പുറം: ചാറ്റിങിലൂടെ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. തിരൂര്‍ അന്നാര കല്‍പ്പനയില്‍ ദുര്‍ഗാദാസിനെ (28)യാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

സംഭവത്തില്‍ കോട്ടയം സ്വദേശിയായ യുവതി ഇമെയില്‍ വഴി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. യുവതി ഒരു വര്‍ഷം മുമ്പ്‌ മലപ്പുറം തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ സൗഹൃദം ചൂഷണം ചെയ്‌താണ്‌ ദുര്‍ഗാദാസ്‌ തട്ടിപ്പ്‌ തുടങ്ങിയതെന്ന്‌ ഡി.വൈ.എസ്‌.പി കെ. സലീം അറിയിച്ചു. നാട്ടില്‍ വരുമ്പോള്‍ രണ്ട്‌ ദിവസം കൂടെ താമസിക്കണമെന്ന ആവശ്യം മുന്നോട്ട്‌ വെച്ചതോടെയാണ്‌ യുവതി പൊലീസിനെ സമീപിച്ചത്‌. ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ്‌ യുവതിക്ക്‌ ശമ്പളമായി ലഭിച്ചിരുന്നത്‌. ഇതില്‍ മാസവും 30ശതമാനം ദുര്‍ഗാദാസിന്‌ അയച്ചു നല്‍കിയിരുന്നതായി നഴ്‌സ്‌ പൊലീസിനെ അറിയിച്ചു.

യുവതി ഏതാനും മാസം മുമ്പാണ്‌ ഓസ്‌ട്രേലിയയിലേക്ക്‌ മാറിയത്‌. ചാറ്റിംഗ്‌ വഴി തുടര്‍ന്ന ബന്ധം സൗഹൃദത്തിന്റെ പരിധികള്‍ വിട്ടതോടെ താനുമായുള്ള ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ ദുര്‍ഗാദാസ്‌ പണം തട്ടല്‍ പതിവാക്കിയത്‌. ഇതിനു പുറമെയായിരുന്നു നാട്ടില്‍ വരുമ്പോഴെല്ലാം രണ്ട്‌ ദിവസം കൂടെ താമസിക്കണമെന്നും ആവശ്യപ്പെട്ടതും. യുവാവിനെ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക