Image

ദേശീയ അവാര്‍ഡ്: ആറു മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടില്‍

ആശ പണിക്കര്‍ Published on 21 March, 2015
  ദേശീയ അവാര്‍ഡ്: ആറു മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടില്‍
 ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ആറു മലയാള ചിത്രങ്ങള്‍ അവസാനറൗണ്ടിലെത്തി. അവാര്‍ഡ് പ്രഖ്യാപനം 24നു നടക്കും. ഇന്നലെ മലയാള ചിത്രങ്ങളുടെ സ്‌ക്രീനിങ് പൂര്‍ത്തിയായതോടെ ഒറ്റാല്‍, ഒരാള്‍പൊക്കം, അലിഫ്, 1983, ബാംഗ്‌ളൂര്‍ ഡെയ്‌സ്, അയിന്‍ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആകെ 15 മലയാള ചിത്രങ്ങളാണ് കേന്ദ്ര ജൂറി സ്‌ക്രീനിങ് നടത്തിയത്. മേഖലാ ജൂറി നിരാകരിച്ച ഹൗ ഓള്‍ഡ് ആര്‍ യു പരിഗണിക്കണമെന്നു കേന്ദ്ര ജൂറിയില്‍ നിര്‍ദേശമുയര്‍ന്നെങ്കിലും അംഗീകരിച്ചില്ല. ഇന്നലെ വരെയുള്ള സ്‌ക്രീനിങ്ങില്‍ മികച്ച നടീ നടന്മാരായി മലയാളത്തില്‍ നിന്ന് ആര്‍ക്കും പരിഗണന ലഭിച്ചില്ലെന്നാണ് സൂചന. അവാര്‍ഡ് നിര്‍ണയത്തില്‍ ഇന്നാകും സുപ്രധാന തീരുമാനങ്ങളുണ്ടാകുക.

ഭാരതീരാജയുടെ അധ്യക്ഷതയിലുള്ള ജൂറിയില്‍ കേരളത്തില്‍ നിന്നു ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ അംഗമാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരംഗം ഭാഗ്യരാജാണ്. 

  ദേശീയ അവാര്‍ഡ്: ആറു മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക