Image

റഷ്യയില്‍ ഭഗവദ്‌ഗീത നിരോധിക്കാനുള്ള നീക്കം കോടതി തള്ളി

Published on 28 December, 2011
റഷ്യയില്‍ ഭഗവദ്‌ഗീത നിരോധിക്കാനുള്ള നീക്കം കോടതി തള്ളി
മോസ്‌കോ: റഷ്യയില്‍ ഭഗവദ്‌ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി റഷ്യയിലെ സൈബീരിയന്‍ കോടതി തള്ളി. ഭഗവദ്‌ഗീത തീവ്രവാദ ഗ്രന്ഥമാണെന്നാരോപിച്ച്‌ നിരോധന ആവശ്യവുമായി സൈബീരിയിലെ ടോംസ്‌കിലുള്ള പ്രോസിക്യൂട്ടര്‍മാരാണ്‌ ജൂണില്‍ പ്രാദേശിക കോടതിയെ സമീപിച്ചത്‌.

ഭഗവത്‌ഗീത നിരോധിക്കാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ ഡല്‍ഹിയില്‍ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്‌ടര്‍ കഡാകിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ ഉത്‌കണ്‌ഠ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക