Image

ദേശീയ പുരസ്‌കാരം: അന്തിമ പട്ടികയില്‍ ജയസൂര്യയും

ആശ പണിക്കര്‍ Published on 21 March, 2015
ദേശീയ പുരസ്‌കാരം: അന്തിമ പട്ടികയില്‍ ജയസൂര്യയും
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ നടന്‍ ജയസൂര്യയും. പട്ടികയില്‍ നേരത്തെ മമ്മൂട്ടിയും ഇടംപിടിച്ചിരുന്നു. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ പരിഗണിച്ചിരിക്കുന്നത്. മെഡിക്കല്‍ ത്രില്ലര്‍ ചിത്രമായ അപ്പോത്തിക്കിരിയിലെ അഭിനയം ജയസൂര്യയ്ക്ക് ഏറെ പ്രശംസ നേടികൊടുത്ത ഒന്നായിരുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചിരിക്കുന്നത്.

പികെ എന്ന സിനിമയിലെ പ്രകനടത്തിന് ആമിര്‍ഖാനും, ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടത്തിന് ഷാഹിദ് കപൂറുമാണ് ഇവര്‍ക്കൊപ്പം മികച്ച നടനാകാന്‍ മത്സരിക്കുന്നത്. പ്രിയങ്കാ ചോപ്രയും കങ്കണാ റണൗട്ടും തമ്മിലാണ് മികച്ച നടിമാരുടെ വിഭാഗത്തില്‍ പ്രധാന മത്സരം. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണയെയും മേരികോമിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പ്രിയങ്കയെയും പരിഗണിക്കുന്നു.

മലയാളത്തില്‍ നിന്നുള്ള പതിനൊന്ന് ചിത്രങ്ങളില്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, ജയരാജ് ചിത്രം ഒറ്റാല്‍, സനല്‍കുമാര്‍ ശശിധരന്‌റെ ഒരാള്‍പൊക്കം, കെ മുഹമ്മദ് കോയ സംവിധാനം ചെയ്ത അലിഫ്,എം പത്മകുമാറിന്റെ ജലം,സലിംകുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്ട്‌മെന്റ്, പ്രിയനന്ദനന്റെ ഞാന്‍ നിന്നോട് കൂടെയുണ്ട്, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍, പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍, രഞ്ജിത് ചിത്രം ഞാന്‍ എന്നിവയുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് ജനപ്രിയ വിഭാഗത്തില്‍ റീജനല്‍ ജൂറി കേന്ദ്രജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ച ചിത്രം. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്, സംവിധായകന്‍ കമല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. 



ദേശീയ പുരസ്‌കാരം: അന്തിമ പട്ടികയില്‍ ജയസൂര്യയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക