Image

ദൈവം നരകത്തില്‍ - ആന്‍ഡ്രുവിനു ഒരു സമ്മന്‍സ്‌ (ആന്‍ഡ്രു)

Published on 21 March, 2015
ദൈവം നരകത്തില്‍ - ആന്‍ഡ്രുവിനു ഒരു സമ്മന്‍സ്‌ (ആന്‍ഡ്രു)
മൂടല്‍മഞ്ഞും നീരാവിയും ഒരു പൂച്ചക്കുട്ടിയെപോലെ എന്റെ താടിയില്‍ പഞ്ഞികെട്ടായി പറ്റിപിടിച്ചുറങ്ങുന്ന ഒരു നിശ്ശ്‌ബദ രാത്രി. അപ്പോള്‍ ഒരു ദേവദൂതന്‍വന്ന്‌ എന്നെ വിളിച്ചുണര്‍ത്തി. `നിന്നെ ദൈവം വിളിക്കുന്നു'. സ്വര്‍ഗ്ഗത്തിലേക്ക്‌ വിളിക്കാന്‍ ഞാന്‍ എന്തു പാപമാണ്‌ ചെയ്‌തത്‌ എന്ന്‌ ചോദിച്ചപ്പോള്‍ ദേവദൂതന്റെ മറുപടി എന്നെ അതിശയിപ്പിച്ചു. നീ എന്തുചെയ്‌തു എന്നല്ല ഇവിടെ കാര്യം. ദൈവത്തിനു ഒരു അവധി വേണമത്രെ. അവധിയോ എന്ത്‌ അവധി. ദേവദൂതന്‍ അക്ഷമയോടെ പറഞ്ഞു. ഓ, നിങ്ങള്‍ മനുഷ്യര്‍ക്ക്‌ ഒന്നുമറിഞ്ഞ്‌കൂടാ. സ്വര്‍ഗം നിറയെ പരിശുദ്ധന്മാരാല്‍ നിറഞ്ഞിരിക്കുന്നു. അവിടെ ഒരു ജീവിതവുമില്ല. അവരൊക്കെ ചാണക ഉണ്ട പോലെയാണ്‌. ചുണ്ടില്‍ ചിരിയില്ല. അവര്‍ പരസ്‌പരം മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ എന്താണന്നറിയോ? നീ, പാപി, ബലത്സംഗകാരന്‍, കൊലപാതകി, കശാപ്പുകാരന്‍, രാഷ്‌ട്രീയകാരന്‍, പാതിരി, ഉപദേശി, നീ എങ്ങനെ ഇവിടെ വന്നു. ദൈവത്തിനു അവരെകൊണ്ട്‌ പൊറുതിമുട്ടി, ദൈവം ഇപ്പോള്‍ നരകത്തിലേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹമിപ്പോള്‍ ഉന്തികൊണ്ടുപോകാവുന്ന ചക്രങ്ങള്‍ ഉള്ള ഒരു കസേരയില്‍ ഇരിക്കയാണ്‌്‌.

അത്‌കൊണ്ട്‌ അദ്ദേഹം അവിടെ ഒരു മുറി തരമാക്കാന്‍ എന്നെ അയച്ചു. എന്നാല്‍ അവിടെ `ഒഴിവില്ല' എന്ന ഒരു ബോര്‍ഡ്‌ തൂങ്ങുന്നു. അത്‌കൊണ്ട്‌ നിന്നെ നരകത്തില്‍നിന്ന്‌ ഇവിടെ കൊണ്ട്‌ വരാന്‍ ദൈവം പറഞ്ഞു. അദ്ദേഹത്തിനു നിന്റെ മുറി ഉപയോഗിക്കാമല്ലോ? അതിനെ ശക്‌തമായി ഞാന്‍ എതിര്‍ത്തു അപ്പോള്‍ ദേവദൂതനു പകരം ദൈവം ഇടപ്പെട്ടു എന്നോട്‌ ദൈവം ഒരു രഹസ്യം പറഞ്ഞു.`രഹസ്യം, രഹസ്യം, രഹസ്യമെനിക്കും നിനക്കും'.`മോനെ ഞാന്‍ ഈ പുണ്യാളന്മാരെകൊണ്ട്‌ കഷ്‌ടപ്പെട്ടു. അവര്‍ക്ക്‌ ജീവിതമെന്തന്നറിയില്ല. ഭൂമിയില്‍ വച്ചുമറിയിച്ചുയിരുന്നു, ഇവിടെ വന്നിട്ടും അതുതന്നെ ഗതി. എനിക്ക്‌ ഇപ്പോള്‍ മരുഭൂമിയിലെ ഒട്ടകമാണു ഞാനെന്ന്‌ തോന്നുന്നു.

ദൈവമേ, നരകം എന്ന്‌പറയുന്നത്‌ എനിക്ക്‌ സ്വര്‍ഗ്ഗമാണു്‌. അവിടെ വേശ്യകളുണ്ടു, രാഷ്‌ട്രീയകാര്‍ ഉണ്ട്‌, വൈദ്യന്മാര്‍ ഉണ്ട്‌, നര്‍ത്തകികള്‍ ഉണ്ട്‌, പാട്ടുകാരും, സ്വവര്‍ഗ്ഗഭോഗികളായ ആണും പെണ്ണുമുണ്ട്‌. കൂടാതെ വക്കീലന്മാര്‍, കള്ളഡോക്‌ട്രേറ്റ്‌ എടുത്തവര്‍, മന്തിപുംഗവന്മാര്‍, മറ്റുള്ളവരെ ചീത്ത വിളിക്കാന്‍ സ്വന്തം പേരു മറച്ചു പിടിക്കുന്നവര്‍, സംഘടനകള്‍ ആരംഭിക്കയും, പിളര്‍ക്കയും, വേറൊന്ന്‌ ഉണ്ടാക്കുകയും ചെയ്യുന്നവര്‍, അച്ചടി പിശക്കാണെന്ന വ്യാജേന സഹപ്രവര്‍ത്തകയെ ലൈംഗികമായി ആസ്വദിക്കാന്‍ കൊതിച്ച്‌്‌ വാര്‍ത്ത നല്‍കുന്നവര്‍ അങ്ങനെ ഒട്ടല്ലഹോ, മനുഷ്യ കോമരങ്ങള്‍. അവരൊക്കെ സോമരസം കുടിച്ച്‌ പാട്ടും പാടി ജീവിതം ആഘോഷിക്കുന്നു. ഇതിന്റെയൊക്കെ രാജാവായ ലൂസിഫര്‍ എന്ന ഞങ്ങളുടെ പ്രിയമുള്ളവന്‍ എവിടെ. ദൈവത്തേക്കാള്‍ കൂടുതല്‍ മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ആ പിശാചെന്ന്‌ പറയുന്നവന്‍ എവിടെ? ആ മഹാനെ ജനം എന്തിനു പിശാചെന്ന്‌ വിളിക്കുന്നു. ദേവദൂതന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ മനുഷ്യര്‍ വിഡ്‌ഡികള്‍. പിശാചെന്ന ഒന്നില്ല. നിങ്ങള്‍ തിന്മ ചെയ്യുമ്പൊള്‍ നിങ്ങളില്‍ അവന്‍ ഉണ്ടാകുന്നു. നിങ്ങള്‍ തന്നെ പിശാചും, മനുഷ്യനും. അതും പറഞ്ഞ്‌ ദേവദൂതന്‍ എന്നെ പൊന്നു ചങ്ങല കൊണ്ട്‌ സ്വര്‍ഗ്ഗത്തിലെ ഒരു മുറിയില്‍ ബന്ധിച്ചു തിരിഞ്ഞ്‌ നടന്നു.. ഇത്‌ ന്യായമല്ല, ഇത്‌ ചതിയാണ്‌്‌. ഞാന്‍ വിളിച്ച്‌്‌ കൂവി. അത്‌കേള്‍ക്കാതെ ദേവദൂതന്‍നരകത്തിലെ ഒരു നര്‍ത്തികിയുമൊത്ത്‌ മാര്‍ഗ്ഗം കളി കളിക്കുന്നു.

ഞാന്‍ സഹികെട്ട്‌ ചോദിച്ചു. ദൈവം എവിടെ? അദ്ദേഹത്തിന്റെ ചക്രമുള്ള കസേരയെവിടെ. അദ്യം ദേവദൂതന്‍ പറഞ്ഞു - ചക്രമുള്ള കസേര അത്‌ അവശതക്കുള്ള കാശടിക്കാന്‍ ദൈവം അഭിനയിക്കുന്ന ഒരു അടവാണ്‌്‌. ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ ദേവദൂതന്‍ കോപിഷ്‌ഠ്‌നായി എന്നോട്‌ അരുളി ചെയ്‌തു. മൂന്നു സഹാസ്രബ്‌ദങ്ങളായി ഞാന്‍ അയാളെ തിരയുന്നു. എനിക്കറിയില്ല അവന്‍ ആണാണൊ, പെണ്ണാണോ, അതൊ ആണും പെണ്ണും കെട്ടവനാണോ, ദേവദൂതന്‍ നല്ലവണ്ണം മദ്യപിച്ചിരുന്നു, നര്‍ത്തികയുടെ മാംസത്തിന്റെ ചൂടും നല്ലപോലെ തട്ടി ഒരു പരുവമായിരുന്നു. വിഡ്‌ഡിയായ മനുഷ്യാ നീ മാതാവായും, ഇള്ളകിടാവായും (അമ്മയും കുട്ടിയും) ദൈവം ഉണ്ടെന്ന്‌ വിശ്വസിക്കുന്നു. എന്തൊരു വിഡ്‌ഡിത്വം. നിങ്ങള്‍ നിത്യനരകത്തിലാണു്‌. നിങ്ങള്‍ദൈവത്തിനെ സ്രുഷ്‌ടിച്ച്‌ സ്വര്‍ണ്ണ ചങ്ങലയില്‍ ഒരു മതമെന്ന മരത്തില്‍ കെട്ടിയിടുന്നു. ആ ചങ്ങലയില്‍ നിന്നും നിമോചനം പ്രാപിക്കാത്ത കാലത്തോളം നിനക്ക്‌ സ്വാതന്ത്ര്യമില്ല. നീയൊക്കെ ഓരോ അടവുമായി വരുന്ന കള്ളന്മാരുടെ ചതിക്കുഴിയില്‍ വീണു ദൈവത്തിനെ അന്വേഷിച്ച്‌ ജീവിതം നശിപ്പിച്ചു കളയുന്നു. പൊട്ടിക്കുക ഈ ചങ്ങല, ഈ ബന്ധനം, ഈ മതമെന്ന തുരുമ്പിച്ച്‌്‌ ചങ്ങല.ഹാ...ഹാ..ദേവദൂതന്റെ പൈശാചികമായ ചിരി.....

എനിക്കറിയില്ല ഇതൊരു സ്വപനമായിരുന്നോ...ദൈവം നരകത്തില്‍ ന്രുത്തം ചെയ്യുന്നത്‌ ഞാന്‍ കണ്ടു. അര്‍ദ് ധചന്ദ്രനെ ദൈവം അദ്ദേഹത്തിന്റെ വീഞ്ഞ്‌ നിറച്ച കപ്പായി പിടിച്ചിരുന്നു. അതില്‍നിന്നും സോമരസം ഒരു അഗ്നിപ്രവാഹമായി തുളുമ്പിയിരുന്നു. പൊള്ളുന്ന ആ തുള്ളികള്‍ അനാദി സമുദ്രത്തില്‍ വീഴുന്നതും അവ നക്ഷത്രങ്ങളായി സൗരയൂഥമുണ്ടാകുന്നതും , ക്ഷീരപഥത്തില്‍ അവ മിന്നുന്നതും, അനന്തമായ ഈ വിശ്വം നിലകൊള്ളുന്നതും ഞാന്‍ കണ്ടു. ദൈവമേ എന്നാണു നീ പുരോഹിതരുടേും മതങ്ങളുടേയും ചങ്ങലയില്‍നിന്നും സ്വതന്ത്രനാകുക.... ഞാന്‍ മറുപടിയൊന്നും കേട്ടില്ല.

**********************************
ദൈവം നരകത്തില്‍ - ആന്‍ഡ്രുവിനു ഒരു സമ്മന്‍സ്‌ (ആന്‍ഡ്രു)
Join WhatsApp News
Sudhir 2015-03-22 06:35:42
ദൈവത്തെക്കാൾ മനുഷ്യരുടെ മുന്നില് പ്രത്യക്ഷപ്പെടുന്ന പിശാച് ! ശ്രീ ആൻഡ്രു പറഞ്ഞത്
ശരിയാണെന്നു എത്ര പേർ വിശ്വസിക്കുന്നു.വിശ്വസിച്ചാലും ഒരു ദിനം ദൈവം
പ്രത്യക്ഷപ്പെടുമെന്ന ആശയിൽ അവർ കഴിയുന്നു. പ്രത്യക്ഷപ്പെടുത്താൻ ആരാധനാലയങ്ങളും പൂജയും പ്രാര്ത്തനയും തകൃതിയായി നടത്തുന്നു. ഭൂമിയിലെ ഹ്ര്യസ്വമായ ജീവിതം അങ്ങനെ പൊലിഞ്ഞ് പോകുന്നു .  ആൻഡ്രുവിനു അഭിനന്ദനങ്ങൾ! സത്യം തുറന്നു പറഞ്ഞതിന്.
വായനക്കാരൻ 2015-03-22 09:51:47
ദൈവം എന്നോ അറിയാതെ കണ്ണടച്ചുപോയ ഒരു അർദ്ധ നിമിഷത്തിൽ ചെകുത്താൻ അദ്ദേഹത്തെ മതമെന്ന ചങ്ങലയിട്ടു കെട്ടി മനുഷ്യ ഹൃദയങ്ങളിലിട്ടു പൂട്ടി താക്കോൽ അനന്തതയിലേക്ക് വലിച്ചെറിഞ്ഞു. 
ആ താക്കോലും തേടി മനുഷ്യർ ഇന്നും അനന്തതയിൽ കണ്ണും നട്ടിരിക്കുന്നു.
Anthappan 2015-03-23 07:20:23

Don’t leave me alone here friend.  You are my joy and salvation.  Please read from the Gospel of Thoma and let it fill my heart.   Don’t trust anyone in heaven or the messenger.  It is a trap. Don’t be fooled.  The people in heaven never fulfilled their responsibility.  They never worked hard for their bread.  They were living on 1/10 and pick pocketing morons.  They rejected all good things on earth and spent most of the time in the church listening garbage from the wicked.   Come on brother; Let us have a good time here.  

A.C.George 2015-03-22 19:00:16
Shri Andrews, Thought provoking, philosophical, filled with many truths, very interesting.Congratulations. Keep writing Sir, 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക