Image

ദിവ്യന്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 21 March, 2015
ദിവ്യന്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
ഒരുമലയുടെയുപവനത്തിലൊരിക്കല്‍
കണ്ടുമുട്ടിഞാനൊരു മൗനിയാംദിവ്യനെ.
പ്രകൃതിയുടെസദ്‌ഗുണങ്ങളെക്കുറിച്ചു
ഞങ്ങള്‍ വ്യവഹരിച്ചിടുമ്പോള്‍,
പരിക്ഷീണനായിഞ്ഞൊണ്ടിയെത്തിയൊരു
കാട്ടുക്കള്ളനാ കുന്നിന്‍മുകളില്‍
വന്നുവണങ്ങി ചൊന്നാന്‍ യോഗിവര്യനോട്‌
`പാപ ഭാരത്താല്‍ തൂങ്ങുന്നെന്‍ നെഞ്ചകം
സാന്ത്വനിപ്പിക്കെന്നെയൊന്നു നീ താപസാ'
പ്രത്യുത്തരമായിചൊന്നുമുനീശ്വരന്‍
`തൂങ്ങുന്നെന്‍ നെഞ്ചകോം പാപഭാരത്താല്‍'
`കാട്ടുക്കള്ളനും അപഹര്‍ത്താവുമാണ്‌ ഞാന്‍'
ചൊല്ലിയാ തസ്‌കരന്‍ വേവലോടെ
`ഞാനും നിന്നില്‍നിന്നുംവ്യത്യസ്‌തനല്ലൊട്ടുമെ'
മൊഴിഞ്ഞാന്‍ മുനീന്ദ്രനുത്തരമായി.
`ഘാതകനാണ്‌ ഞാന്‍ മുനി. എന്റെകാതില്‍
മുഴങ്ങുന്നെന്‍ പീഡിതരുടെധീനരോദനമിപ്പൊഴും.'
`എന്‍ കാതുംകൊട്ടിയടയ്‌ക്കുന്നുസ്‌നേഹിതാ
ഞാന്‍ കൊന്നുകൂട്ടിയമര്‍ത്ത്യരോദനത്താല്‍
`എണ്ണമറ്റകുറ്റങ്ങളാല്‍ നിബിഡമെന്‍ ജീവിതം പ്രഭോ'
`കുറവല്ല കുറ്റങ്ങളെന്‍ ജീവിതത്തിലും' മുനി മൊഴിഞ്ഞാന്‍
ഇതുകേട്ടു കള്ളനെഴുന്നേറ്റിട്ടുറ്റുനോക്കി
മുനിയുടെകണ്‍കളിലല്‌പനേരം
വിചിത്രമായതെന്തോ കണ്ടപോലെ മണ്ടിനാനുടന്‍.
ഇത്‌കണ്ടത്‌ഭുതപരതന്തനായിമുനിയോടാരാഞ്ഞു ഞാന്‍
`ചൊല്ലുക പ്രഭോ, ഏറ്റതെന്തിനങ്ങ്‌ചെയ്യാത്ത കുറ്റമവനൊട്‌?
വിട്ടുപോയവനിവിടെ നിന്നും നിങ്ങളില്‍വിശ്വാസമറ്റവനായി'
ശരിതന്നെ നീ ചൊന്നത്‌സ്‌നേഹിത
അറ്റുപോയവനെന്നിലെവിശ്വാസമെങ്കിലും
ആശ്വസിക്കപ്പെട്ടാണവന്‍ പോയതെന്നോര്‍ക്ക നീ.
ആ നിമിഷംകേട്ടങ്ങകലെകാട്ടുകള്ളന്റെ ഗാനം
ഏറ്റുപാടിഗിരിതടവുമാ ഗാനം മോദമോടെ.

(ഖലീല്‍ജിബ്രാന്റെ ദി സെയിന്റിന്റെ കാവ്യാവിഷ്‌ക്കാരം)
ദിവ്യന്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
John Varghese 2015-03-23 09:36:27
ആധുനിക സന്യാസിമാരു കള്ളന്റെ കയ്യിലുള്ളതും പിടിച്ചു പറിച്ചിട്ടു കൊന്നു കൊക്കയിൽ തള്ളിയിട്ടു അടുത്ത സ്ഥലത്ത് പോയി വേറൊരു ആശ്രമം തുടങ്ങുമായിരുന്നു.  നല്ല ദിവിയൻ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക