Image

സണ്‍ഷൈന്‍ കലാഭവന്‍ ഒരുക്കുന്ന പ്രസംഗ, ഗാന മല്‍സരങ്ങള്‍ക്ക്‌ സ്വാഗതസംഘം രൂപീകരിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 28 December, 2011
സണ്‍ഷൈന്‍ കലാഭവന്‍ ഒരുക്കുന്ന പ്രസംഗ, ഗാന മല്‍സരങ്ങള്‍ക്ക്‌ സ്വാഗതസംഘം രൂപീകരിച്ചു
അല്‍കോബാര്‍: സണ്‍ഷൈന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ കലാവിഭാഗമായ സണ്‍ഷൈന്‍ കലാഭവന്‍ പ്രവിശ്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന ഇന്റര്‍ സ്‌കൂള്‍ സ്‌പീച്ച്‌ ആന്റ്‌ സിംഗിംഗ്‌ മല്‍സരങ്ങള്‍ക്കുള്ള വിപുലമായ സ്വാഗതസംഘം രൂപവത്‌കരിച്ചു.

സണ്‍ഷൈന്‍ സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവിശ്യയിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. മലര്‍വാടി കോബാര്‍ മേഖല രക്ഷാധികാരി എന്‍. ഉമര്‍ ഫാറൂഖിനെ പ്രോഗ്രാം കണ്‍വീനറായി തെരഞ്ഞെടുത്തു. 35 അംഗ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരെയും യോഗത്തില്‍ തെരഞ്ഞെടുത്തു. വാഹനാപകടത്തില്‍ അന്തരിച്ച ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അസ്‌ഗര്‍അലിയുടെയും കുടുംബത്തിനും യോഗം മൗനപ്രാര്‍ഥനയോടെ അനുശോചനം രേഖപ്പെടുത്തി. സ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലീഡിയ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു.

കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്‌ടായിരിക്കും. അഞ്ച്‌, ആറ്‌, ഏഴ്‌ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും എട്ട്‌, ഒമ്പത്‌, പത്ത്‌ ക്ലാസുകളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ്‌ പേര്‌ രജിസ്‌ട്രര്‍ ചെയ്യേണ്‌ടത്‌. 2012 ജനുവരി 11, 12, 13 തിയതികളിലാണ്‌ മല്‍സരങ്ങള്‍ അരങ്ങേറുക. ഉദ്‌ഘാടന മല്‍സരങ്ങളും രണ്‌ടാം റൗണ്‌ട്‌ മല്‍സരങ്ങളും സണ്‍ഷൈന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും അവാര്‍ഡ്‌ ദാന ചടങ്ങുകളും ഫൈനല്‍ മല്‍സരങ്ങളും കോബാര്‍ റിസായത്ത്‌ കോമ്പൌണ്‌ടിലും വെച്ച്‌ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ info@sunshineschoolsa.com, sunshinekalabhavan@live.com എന്ന ഇമെയില്‍ വഴി ബന്ധപ്പെടാം. പ്രോഗ്രാം ചീഫ്‌ കോഫഓര്‍ഡിനേറ്റര്‍ റിയാസ്‌ കൊച്ചി സ്വാഗതവും സില്‍ജു സുഡ്‌ജി നന്ദിയും പറഞ്ഞു.
സണ്‍ഷൈന്‍ കലാഭവന്‍ ഒരുക്കുന്ന പ്രസംഗ, ഗാന മല്‍സരങ്ങള്‍ക്ക്‌ സ്വാഗതസംഘം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക