Image

കെ.എസ്.എഫ്.ഡി.സി: മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും രാജിവച്ചു

Published on 23 March, 2015
കെ.എസ്.എഫ്.ഡി.സി: മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും രാജിവച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) വൈസ് ചെയര്‍മാന്‍ ഇടവേള ബാബുവും അംഗങ്ങളായ മണിയന്‍പിള്ള രാജു, കാലടി ഓമന എന്നിവരും രാജിവച്ചു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സാബു ചെറിയാനെ മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. 

രാജ്‌മോഹന്‍ ഉണ്ണിത്താനോട് ആര്‍ക്കും വ്യക്തിപരമായ വിരോധമില്ലെന്ന് രാജിവച്ചശേഷം മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്ന കമ്മിറ്റിയിലെ ചെയര്‍മാനെ നീക്കിയതിലാണ് പ്രതിഷേധം. സിനിമ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തപക്ഷം സംസ്ഥാനത്തെ സിനിമാ ചിത്രീകരണം മുതല്‍ റിലീസ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക