Image

ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ്‌ തിരുവനന്തപുരത്ത്‌ വെള്ളി, ശനി തീയതികളില്‍

Published on 28 December, 2011
ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ്‌ തിരുവനന്തപുരത്ത്‌ വെള്ളി, ശനി തീയതികളില്‍
തിരുവനന്തപുരം: പവാസി സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും സംയുക്തമായി നടപ്പാക്കുന്ന ഗ്ലോബല്‍ എന്‍ആര്‍കെ മീറ്റ്‌ വെള്ളി, ശനി തീയതികളില്‍ തിരുവനന്തപുരത്ത്‌ നടത്തും. വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ മസ്‌കറ്റ്‌ ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി മീറ്റിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഉദ്‌ഘാടന സമ്മേളനത്തില്‍ കെ.സി. ജോസഫ്‌ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, വി.എസ്‌. ശിവകുമാര്‍, പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, മേയര്‍ അഡ്വ. കെ. ചന്ദ്രിക, മുന്‍മന്ത്രി എം.എം. ഹസന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കേരളത്തിന്റെ വികസനത്തില്‍ വിദേശ മലയാളികളുടെ പങ്ക്‌, വിദേശ മലയാളികളും പുനരധിവാസവും, അടിസ്ഥാന സൗകര്യമേഖലയിലും സേവനമേഖലയിലുമുള്ള നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടക്കും.

30ന്‌ രാവിലെ 9.30 നു നടക്കുന്ന പ്രവാസി സംഗമം കേന്ദ്ര മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ മുഖ്യാതിഥിയായിരിക്കും. സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും.

പ്രവാസികള്‍ക്കായി നോര്‍ക്ക - റൂട്‌സിലൂടെ നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികളായ സാന്ത്വന, ചെയര്‍മാന്‍ ഫണ്‌ട്‌, കാരുണ്യം എന്നിവ പ്രവാസികളിലേക്കു കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുക, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹാരം കണെ്‌ടത്തുക, പദ്ധതികളുടെ രൂപീകരണത്തിനായുള്ള അഭിപ്രായ രൂപീകരണം നടത്തുക എന്നിവ ഈ സംഗമത്തിന്റെ ലക്ഷ്യമാണ്‌. വിദേശത്തു നിന്നു മടങ്ങിയെത്തുന്ന മലയാളികളുടെ പുനരധിവാസവും വിദേശ മലയാളികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക