Image

അത്താണി പടക്കശാല സ്‌ഫോടനം: നിരോധിത വസ്‌തു കാരണം

Published on 28 December, 2011
അത്താണി പടക്കശാല സ്‌ഫോടനം: നിരോധിത വസ്‌തു കാരണം
തൃശൂര്‍: ഇന്ന്‌ അത്താണിയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ പടക്കശാലയിലെ പൊട്ടിത്തെറിക്ക്‌ കാരണം നിരോധിത വസ്‌തുവെന്ന്‌ കണ്ടെത്തല്‍. നിരോധിത സ്‌ഫോടക വസ്‌തുവായ പൊട്ടാസ്യം ക്ലോറൈഡിന്റെയും അലൂമിനിയം പൗഡറിന്റെയും അമിത ഉപയോഗമാകാമെന്നാണ്‌ പ്രാഥമിക നിഗമനം. വെടിക്കെട്ടിന്‌ തീ പെട്ടെന്ന്‌ പടര്‍ന്നു പിടിക്കുന്നതിനായാണ്‌ പൊട്ടാസ്യം ക്ലോറൈഡ്‌ ഉപയോഗിക്കുന്നത്‌.

ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12.30-നുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിക്കുകയും ആറു പേര്‍ക്ക്‌ പൊള്ളലേല്‍ക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക