Image

അരുന്ധതി റോയിയും, മേരി റോയിയും ബ്രിട്ടീഷ്‌ ഏജന്റോ? (സിറിയക്‌ സ്‌കറിയ)

Published on 23 March, 2015
അരുന്ധതി റോയിയും, മേരി റോയിയും ബ്രിട്ടീഷ്‌ ഏജന്റോ? (സിറിയക്‌ സ്‌കറിയ)
സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ പേരായിരുന്നു ഒരുകാലത്ത്‌ ബ്രിട്ടീഷ്‌ ടെറിറ്ററി എന്നറിയപ്പെട്ടിരുന്ന യുണൈഡ്‌ കിംങ്‌ഡം.

ചെറിയ ഭൂപ്രദേശത്തിന്റെ ഉടമകളായിരുന്ന ഇംഗ്ലീഷുകാര്‍ ആദ്യം സമുദ്രത്തെ കീഴടക്കി, കാലക്രമേണ കപ്പലുകളും അത്യാധുനിക വെടിക്കോപ്പുകളുമായപ്പോള്‍ രാജ്യങ്ങള്‍, വന്‍കരകള്‍ കീഴടക്കാനുള്ള കരുത്തുള്ളവരായി മാറി.

പിന്നീട്‌ കുതന്ത്രങ്ങളിലൂടെ എല്ലാ വന്‍കരയും കീഴടക്കിവാണ സാമ്രാജ്യത്തെയാണ്‌ ഒരുദിവസം പോലും സൂര്യനസ്‌തമിക്കാത്ത ശക്തിയായി ലോകം ഉപമിച്ചത്‌.

കടന്നുപോയ വഴികളിലെല്ലാം ചോരയുടേയും കണ്ണീരിന്റേയും, മണവും ഈര്‍പ്പവുമുണ്ടെങ്കിലും വിജയിക്കുന്നവനാണ്‌ ചരിത്രം അവകാശപ്പെട്ടത്‌ എന്ന ലോക നിയമത്തില്‍ എല്ലാം രജതശോഭയുള്ളതായി മാറി.

ക്രൂരകൃത്യങ്ങളും അടിച്ചമര്‍ത്തലുകളുമെല്ലാം കടന്നുപോയ പോരാട്ടവഴികളിലെ ചെറിയ സംഭവങ്ങളായി ചിത്രീകരിച്ച്‌ ചരിത്ര താളുകളില്‍ വരും തലമുറയ്‌ക്കുള്ള കേസ്‌ സ്റ്റഡികളായി വിശ്രമം കൊള്ളുന്നവയാണ്‌.

വെട്ടിപ്പിടിച്ചുകഴിഞ്ഞാല്‍ ഒന്നുകില്‍ ഇരകളെ തങ്ങളുടെ വഴിയെ കൊണ്ടുവരിക. അല്ലെങ്കില്‍ അവരെ ഭിന്നിപ്പിച്ച്‌ കാര്യം കാണുക എന്നതായിരുന്നു പൊതുവെയുള്ള തന്ത്രം. അതുമല്ലെങ്കില്‍ മുറിവുണക്കലിന്റെ ഭാഗമായി മുറിവേറ്റവനെ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന്‌ സ്വന്തംപക്ഷത്താക്കുക. വളരെ കൂര്‍മ്മബുദ്ധിയില്‍ നിന്നുദിക്കുന്ന ഈ തന്ത്രജ്ഞതയില്‍ വീഴാത്ത ജനതകളില്ല, എന്തിനു പറയുന്നു രാജ്യങ്ങളോ ഇല്ല.

അത്തരമൊരു സാഹചര്യത്തിലാണ്‌ രണ്ടാം ലോകമഹായുദ്ധം ശക്തമായതും അതില്‍ കനത്ത പ്രഹരമേല്‍ക്കേണ്ടിവന്നതും. ശക്തിക്ഷയിച്ച സിംഹത്തിന്‌ എതിരെ താങ്ങും തണലുമായി നിന്നവര്‍ മുറുമുറുപ്പ്‌ തുടങ്ങാന്‍ പിന്നെ സമയം വേണ്ടിവന്നില്ല.

എന്നാല്‍ ആക്രമണത്തിനുനേരെ അംഹിംസാ മാര്‍ഗ്ഗവും നിസ്സഹകരണ മനോഭാവവും എന്തിനുവേണം വൈദേശിക വസ്‌ത്രങ്ങളുടേയും ഭക്ഷണത്തിന്റേയുമൊക്കെ ബഹിഷ്‌കരണമുറ സ്വീകരിച്ച `ക്വിറ്റ്‌ ഇന്ത്യാ മൂവ്‌മെന്റ്‌' ബ്രിട്ടന്റെ ക്രിസ്‌തീയ തത്വശാസ്‌ത്രത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

ആയുധമെടുത്ത്‌ വെല്ലുവിളിക്കുന്നവനെ നിഷ്‌കരുണം അടിച്ചമര്‍ത്താന്‍ ബൈബിള്‍ പഴയനിയമ കഥകള്‍ വഴിതെളിക്കുന്നുണ്ടെങ്കിലും, ഒരു കരണത്തടിക്കുമ്പോള്‍ മറുകരണം വെച്ചുനീട്ടി നില്‍ക്കുന്ന ഗാന്ധിജി എന്ന കുറുകിയ മനുഷ്യന്‍ ബ്രിട്ടീഷ്‌ ഉരുക്കുമനസ്സുകളില്‍ വിള്ളലുണ്ടാക്കി.

തീവ്രവാദി എന്നു വിളിക്കാനോ, അക്രമി എന്നു മുദ്രചാര്‍ത്തി പീഡിപ്പിക്കാനോ പറ്റാത്ത സാഹചര്യമാണ്‌ ഗാന്ധിജിയുടെ സത്യാഗ്രഹ സമരവും നിസ്സഹകരണ പ്രസ്ഥാനവും അതുപോലെ ഉപ്പുസത്യാഗ്രഹവുമൊക്കെ വഴിതെളിച്ചത്‌. അങ്ങനെ ബ്രിട്ടീഷുകാരന്റെ മനസാക്ഷിയേയും കുരുട്ടുബുദ്ധിയേയും കീറിമുറിച്ച ഗാന്ധിയന്‍ മാര്‍ഗ്ഗം പിന്നീട്‌ അമേരിക്കയിലും കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രയോഗിച്ചപ്പോള്‍ ലോകചരിത്രം തന്നെ വഴിമാറിനിന്നു.

വംശീയ യുദ്ധം ഒരുപക്ഷെ അമേരിക്കയെ ഇളക്കിമറിച്ചെങ്കിലും മാര്‍ട്ടിന്‍ലൂഥര്‍ കിംഗ്‌ ഉന്നയിച്ച ബൈബിളിലധിഷ്‌ഠിതമായ ധാര്‍മ്മികതയാണ്‌ എല്ലാ മനുഷ്യനും നിറവ്യത്യാസമില്ലാതെ ഒരുപോലെ സൃഷ്‌ടിക്കപ്പെട്ടവരാണ്‌ എന്ന്‌ സമ്മതിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്‌. അങ്ങനെ സാമ്രാജ്യശക്തികളെ ധാര്‍മികതയുടെ അളവുകോലുകള്‍ വെച്ചുനിരത്തി ക്രിസ്‌തീയതയുടെ അനുകരണം സമരസന്ദേശമാക്കിയ ഗാന്ധിജി ഏതെങ്കിലും കോര്‍പറേറ്റിന്റെ ഏജന്റാണ്‌ എന്നു പറയുവാന്‍ ചങ്കൂറ്റം കാണിച്ച അരുന്ധതി റോയ്‌യോട്‌ മറുചോദ്യം ചോദിക്കുന്നതിനു മുമ്പു പറയട്ടെ, വര്‍ണ്ണ -ജാതി വ്യവസ്ഥിതികള്‍ വംശീയതയെപ്പോലെ തന്നെ മനുഷ്യത്വരഹിതവും അനീതിയുമാണ്‌ എന്നു പറയാതിരുന്നത്‌ ഗാന്ധിജിയുടെ ഇരട്ടത്താപ്പ്‌ ആയിപ്പോയി. വെള്ളക്കാരന്റെ അടിമത്വത്തില്‍ നിന്നും പാലം കടന്നപ്പോള്‍ പുരോഗമന കാഴ്‌ചപ്പാട്‌ മാറി ജാതിവ്യവസ്ഥിതികള്‍ക്ക്‌ പിന്തുടര്‍ച്ചയേകാന്‍ ഗാന്ധിജിയുടെ നിലപാട്‌ കാരണമായിട്ടുണ്ടെങ്കില്‍ ശ്രീമതി അരുന്ധതി ചോദ്യം ചെയ്യേണ്ട വിഷയം അതാണ്‌.

ചാതുര്‍വര്‍ണ്ണ്യവും ജാതിവ്യവസ്ഥയും സാമൂഹിക നിയന്ത്രണത്തിന്റേയും ചൂഷണത്തിന്റേയും ചട്ടുകങ്ങളാണ്‌ എന്നത്‌ തര്‍ക്കമില്ലാത്ത വിഷയമാണ്‌.

ഒരുപക്ഷെ ഇന്ത്യന്‍ വ്യവസായങ്ങളെ ലാഭകരമാക്കുന്നതും ഈ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വ്യവസ്ഥിതിയും വ്യാവസായിക സാഹചര്യങ്ങളുമാണ്‌.

അമേരിക്കയില്‍ വെറും ജനറിക്‌ മരുന്നുകള്‍ കയറ്റി അയയ്‌ക്കുന്ന സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്ന കമ്പനി അംബാനിയെപ്പോലും കമ്പോള ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ മറികടന്നത്‌ സാമൂഹിക ശാസ്‌ത്രജ്ഞന്മാര്‍ കീറിമുറിച്ച്‌ പഠിക്കേണ്ട വിഷയമാണ്‌. അങ്ങനെ നോക്കുമ്പോള്‍ ഗാന്ധിജി എന്ന നേതാവ്‌ ഒരു വിദേശ ഏജന്റ്‌ എന്നതിനേക്കാളുപരി വിദേശിയുടെ മനസും കരളും വായിച്ചറിഞ്ഞ ഒരു മനശാസ്‌ത്രവിദഗ്‌ധനോ അല്ലെങ്കില്‍ സ്വന്തം സമൂഹത്തെ അന്ധമായി സ്‌നേഹിച്ച അവരുടെ കുറ്റങ്ങളേയും കുറവുകളേയും ന്യായീകരിച്ച യാഥാസ്ഥിതിക ഇന്ത്യക്കാരന്‍ എന്നു വിശേഷിപ്പിക്കുന്നതാവും പുസ്‌തകങ്ങള്‍ പഠിച്ചതിനുശേഷം അഭിപ്രായം പറയുന്നത്‌ ഉചിതം.

വസ്‌തിനിഷ്‌ഠതകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ശ്രീമതി സൂസന്നാ അരുന്ധതി റോയിയും അമ്മ മേരി റോയിയും ഒരു ബ്രിട്ടീഷ്‌ ഏജന്റാണ്‌ എന്നു പറയത്തക്ക നിഗമനങ്ങളില്‍ നമുക്കും എത്തിച്ചേരാനാവും.

അടുത്ത ലക്കത്തില്‍......

ബ്രിട്ടീഷ്‌ ഏജന്റാണെന്ന നിഗമനത്തിലെത്തിച്ച പഠനങ്ങള്‍.......
അരുന്ധതി റോയിയും, മേരി റോയിയും ബ്രിട്ടീഷ്‌ ഏജന്റോ? (സിറിയക്‌ സ്‌കറിയ)
Join WhatsApp News
Ninan Mathullah 2015-03-24 05:20:54
The general tendency of human mind is not to see our own shortcomings, or the mistakes of people and groups we identify as own or self. The racism in us will lift its ugly head when it comes to the marriage of our own children. Such thoughts of our own sense of superiority, we consider as good feelings. When people we identify as belonginging to a group that we identify us our own (political,religious etc)make a mistake, we think of it us not significant. On the other hand when the the person or group we consider as not our own commit a minor mistake, we consider it a big deal. A self evaluation is necessatry for all, as where each of us stand.
വിദ്യാധരൻ 2015-03-24 08:32:07
ഒരു എഴുത്തുകാരിയെന്ന നിലയിൽ അരുന്ധതി റോയി പ്രശസ്തയായിരിക്കും . അവരുടെ ജീവിത പശ്ചാത്തലങ്ങളെ പഠിക്കുമ്പോൾ ഒരു വിശ്വസിക്കാവുന്ന ഒരു സ്ത്രീയാണോ എന്ന ചോദ്യം ഉയരുന്നു.  താറുമാറായ ഒരു കുടുംബ പശ്ചാത്തലം അവർക്കുണ്ടന്നുള്ളത് നിഷേധികാനാവില്ല.  അമ്മ മേരി റോയി വിവാഹ മോചിതയാണ്, അരുന്ധിതി റോയി രണ്ടു പ്രാവശ്യം വിവാഹം കഴിക്കുകയും വിവാഹ മോചനം നേടുകയും ചെയ്യുത്.   സാമൂഹ്യ പ്രവർത്തക എന്ന നിലയിലും ഇവർ പലവിധ  വിവാദങ്ങൾ ഇവർ സൃഷ്ടിച്ചിട്ടുണ്ട്. ഗാന്ധിജി മുതലാളിത്വ സംഘടനകളുടെ പിണിയാളണെന്ന ആരോപണവും,  കാശ്മീരിനെ വിഭജിക്കണം എന്ന വാദവും ഇവരുടെ, രണ്ടു വിഷയങ്ങളെക്കുറിച്ചുമുള്ള ചരിതപരമായ അറിവിന്റെ തെളിവാണ്.  പ്രശസ്തിയുടെ അടിസ്ഥാനത്തിൽ സാധാരണ ജനങ്ങളെ ഇളക്കി കോലാഹലം സൃഷ്ടിക്കാൻ പറ്റിയവരാണിവർ.  ഇവരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വിഷം ഇവർ ജനങ്ങളിലേക്ക് തുപ്പുകയാണ്.  സാധാരണ ജീവിത ബന്ധങ്ങളെ കാത്തു സൂക്ഷിക്കാൻ കഴിയാത്ത ഇവരുടെ കഥകൾ വായിക്കാം പക്ഷെ ഇവരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.  ഇവർക്ക് ആരുമായി ശാശ്വതമായ ബന്ധം സ്ഥാപിക്കാൻ കഴിയില്ല. അതുകൊണ്ട്തന്നെ ഇവരെ വിശ്വസിക്കാനും കഴിയില്ല.  ഇവരും ഇവരുടെ അമ്മയും  സൂര്യൻ ആസ്തമിക്കാത്ത  നാടിന്റെ പിണിയാളായെങ്കിൽ അത്ഭുതപ്പെടാനില്ല. കാരണം അതൊരു കരാറായിരിക്കും. അതെപ്പോൾ വേണമെങ്കിലും അവസാനിക്കാം പുതിയ ഒരെണ്ണം തുടങ്ങുകയും ചെയ്യാം.

Truth seeker 2015-03-24 08:50:18
Arundhati Roy is one of the few people who tell truths in India. Because they are truths, it is unacceptable to many. she said India needs freedom from Kashmir. India is spending crores for keeping the land. If a referrundum is held the people will move away from India. Do we need such citizens?
China claims Arunachal. But we say that the people there want to join with India. There is contradiction in these two stands, no?
Anthappan 2015-03-24 08:59:49

I think the truth got confused here.  Arundhithi roy said Kashmir needs freedom from India. 

നാരദർ 2015-03-24 09:02:34
വിവാഹ മോചനം ഒരു തെറ്റാണോ ?  ശശി തരൂർ മൂന്നോ നാലോ വിവാഹം കഴിച്ചിട്ടില്ലേ ? അതൊരു ഹോബി ആയിക്കൂടെ  വിദ്യാധരാ ?
andrew 2015-03-24 10:11:54

Arundadi റോയ് അല്ല ഭരതതിന്റ്റെ ശാപം.

but it is the illiterate politicians and priests.Gandhi became a fanatic and jack headed politician in his late years.

There was no democracy in India. All the time it was Oligarchy – the rule of a rich few.

Just because Gandhi was declared as the father of nation-that doesn’t make him great. This type of tittles are sentimental. It may not have any relation to truth.

The British left all their colonies in a certain time period. There was no riot or Gandhi in those colonies. So regardless whether the Northern Indian political leaders were fighting or not, the British would have left India. It is a historical fact. Gandhi as a person was not great. India needed a hero and the timing was perfect. If he had lived more years and had a natural death, he would have been kicked out even from the congress party. Then forget about the Mahatma tittle.

Regardless, no matter how far he was great- the way he treated his wife was notorious. He should have never forced her to clean the toilets. Either he should have done it by himself or should have suggested his guests to clean after.

There had been lot of studies on the life of the Mahatma. There are several incidents to drag him down from Mahatma to the gutters. Gandhi's own son was his bitter critic in the later years.

Arundadi is not alone, there are many scholars and historians to support her statements. What said is more worthy than who said it. Wise one's foolishness is foolishness. Wisdom can come from anyone and so is foolishness.

So before you judge, please study the facts.

It is a true fact that people of Kashmir has no loyalty to India.

ചെന്നായ് വാസു 2015-03-24 12:33:11
സ്വർണ്ണം ചീത്തയായതിനു തട്ടാനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ? ബ്രിട്ടിഷ്കാരുടെ സ്വഭാവമാണ് നനയുന്നിടം കഴിക്കുക എന്ന് പറയുന്നത്. എന്ന് പറഞ്ഞതുപോലെ, ആർക്കെങ്കിലും അല്പം പേരുണ്ടങ്കിൽ ഒത്തിരി പ്രശസ്തരായ ആരെ എങ്കിലും നോക്കി രണ്ടു ചീത്ത വിളിച്ചാൽ മതി. ഗാന്ധിജിയാണെങ്കിൽ വളരെ നല്ലത്. അമേരിക്കയിലെ ചില സിനിമാക്കാരും അങ്ങനെ ചെയ്യുന്നില്ലേ? വിദ്യാധരൻ പറഞ്ഞതുപോലെ ഒരെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല.  എല്ലാം ഒരു തരികടകളാണ്. രാഷ്ട്രപിതാവിനെ ചീത്ത വിളിച്ചായാലും രാജത്തെ വെട്ടിമുറിച്ചായാലും 'എന്നെക്കുറിച്ച്' ജനം പറഞ്ഞുകൊണ്ടിരിക്കണം എന്ന മനോഭാവം. ഇതൊന്നു നാട് നന്നാക്കാനായിട്ടല്ല.  ഇപ്പോൾ ഈ അഭിപ്രായം തന്നെ അവർക്ക് പ്രയോചനം ഉള്ളതാക്കും. ഇതാണ് ലോകം 

ഈ ലോകത്ത് 'ഒരാത്മാർത്ഥ ഹൃദയം ഉണ്ടായിപ്പോയതാണ് നമ്മളുടെ പരാചയം "

വായനക്കാരൻ 2015-03-24 16:16:07
ഏതോ ഗ്രഹങ്ങളുടെ നില കൊണ്ട്, ഗ്രഹപ്പിഴക്ക്, അരുന്ധതിക്ക് ഒരു ബുക്കർ പുരസ്കാരം കിട്ടി. പിന്നീട് ഒന്നും എഴുതാനും കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ പ്രസിദ്ധി നിലനിർത്തും?  ചെറിയ ചെറിയ കുറിപ്പുകൾ, പ്രസംഗങ്ങൾ മുതലായവയിൽ കൂടി  വിഗ്രഹഭഞ്ജനവിപ്ലവങ്ങൾ സൃഷ്ടിച്ച് സ്വന്തം വിലകളഞ്ഞും വിലകൂട്ടിയും  പരിഹാസ്യയും പ്രസിദ്ധയുമായി ജീവിക്കുന്നു. 
വായനക്കാരൻ 2015-03-24 17:39:19
ചെന്നായ് വാസു പറഞ്ഞത് കറക്ട്. ചികഞ്ഞു നോക്കിയാൽ ആരെക്കുറിച്ചും കുറ്റം പറയാൻ എന്തെങ്കിലും കാണും. ഇല്ലെങ്കിൽ വസ്തുതകൾ മറ്റൊരു വിധത്തിൽ വ്യാഖ്യാനിച്ചാൽ മതിയല്ലൊ. അമേരിക്കയിലെ സിനിമാക്കാർ മാത്രമോ, ദാ ഇവിടെയും ഗാന്ധിജിയെ കുറ്റപ്പെടുത്തി തുടങ്ങിയല്ലോ. അദ്ദേഹത്തിനെപ്പോലുള്ള ഒരു വ്യക്തിയുടെ തൊണ്ണൂറു ശതമാനം  പ്രഭാവത്തിനെ അവഗണിച്ചുകൊണ്ട് പത്ത് ശതമാനം ന്യൂനതകളെ  പൊക്കിപ്പിടിച്ച് പബ്ലിസിറ്റിക്കുവേണ്ടി ജല്പനം നടത്താൻ ആർക്കും പറ്റും.  പ്രത്യേകിച്ച് താൻ പറയുന്നത് ശ്രദ്ധിക്കാൻ ആളുണ്ടെന്നു തോന്നുമ്പോൾ. അരുന്ധതിക്കും അതാണല്ലോ സംഭവിച്ചത്.
ശകുനി 2015-03-24 19:28:36
 ചെന്നായ് വാസുവിന് ആത്മാർത്ഥ ഹൃദയം ഉണ്ടായതെങ്ങനെ എന്ന് മനസിലാകുന്നില്ല 
Vivekan 2015-03-24 21:54:02
അരുന്ധതി എഴുതിയ നോവലിനേക്കാൾ ('ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്‌') മെച്ചമായ നോവലുകൾ ഇന്ത്യയിൽ മുമ്പ് രജിക്കപ്പെട്ടതുണ്ടായിരുന്നു വെങ്കിലും അവയൊന്നും ബ്രിട്ടനിലോ അമേരിക്കയിലോ ആരുടേയും കണ്ണു തുറപ്പിച്ചിരുന്നില്ല. എന്നാൽ ബ്രിട്ടനും ബീബിസിയും കാര്യമായി പരിഗണിച്ചെതു കൊണ്ട് നോവൽ 'ബുക്കർ' നേടി, ലോകം മുഴുവനും വിറ്റഴിഞ്ഞു. അരുന്ധതി പണവും പ്രശസ്തിയും വാരിക്കൂട്ടി. അതൊരു നിസ്സാരകാര്യമല്ല. എന്നാൽ, പിന്നീടു അതുപോലൊരു കൃതിയുണ്ടാക്കാൻ അവർക്കായില്ല. പകരം സമൂഹത്തിൽ നടക്കുന്ന പലതിനെയും, വിമർശിക്കുന്ന തൊഴിൽ ഏറ്റെടുത്തു. നോവലിനു അവാർഡു കിട്ടിയതോടെ അമേരിക്കയിലും അരുന്ധതി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ന്യൂയോർക്കിൽ 'പീസ് ആൻഡ്‌ ജസ്റ്റീസു' വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രമുഖ കമ്മ്യൂണിറ്റി റേഡിയോ (wbai 99.5-fm), പലപ്പോഴും അവരുമായി ഇന്റർവ്യൂ നടത്തി ബ്രോഡ്കാസ്റ്റു ചെയതു പോന്നിരുന്നു (ഏഷ്യ-പസഫിക്കു ഫോറം).

എന്നാൽ ഇംഗ്ലണ്ടും അമേരിക്കയും നിശ്ചയിക്കാതെ ആരും വേൾഡു മാർക്കറ്റിൽ പ്രചാരം നേടില്ല എന്നു ഇന്ത്യയിൽ പലരും ഇതോടെ തിരിച്ചറിഞ്ഞു.

ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനു ചെന്ന ധനികനായ ഇന്ത്യൻ വ്യവസായിയുടെ മകനയിരുന്നു മോഹൻദാസ് ഗാന്ധി. മഹാത്മാവാകുന്നതിനു മുൻപു അദ്ദേഹത്തിനു കഷ്ടപ്പാടും ദുരിതവും ഇംഗ്ലണ്ടിൽ നേരിടാൻ 'ഭാഗ്യ'മുണ്ടായി. ഭാഗ്യം എന്നു പറഞ്ഞത് ഭാരതീയ ജനതയ്ക്കാണ്. വെള്ള സാഹിബ്ബുമാർ യാത്ര ചെയ്യുന്ന കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യാൻ ശ്രമിച്ചതിനു മുഖത്തു ഇടി കിട്ടി, പല്ലും നഷ്ടമായപ്പോഴാണ് മോഹൻ ദാസ് ഇംഗ്ലണ്ടും, ഇഗ്ലീഷ്കൾച്ചറും ശരിയായി മനസ്സിലാക്കിയത്. താമസിയാതെ അദ്ദേഹം ത്രീപ്പീസു സൂട്ടും, ടയ്യും വലിച്ചൂരി, മുണ്ടെടുത്തു താറുപാച്ചി നടക്കാൻ തുടങ്ങി. തോർത്തും പുതച്ചു.
 
തന്നെ അപമാനിച്ച സായിപ്പിനെയും അവരുടെ ചെയ്തികളെയും ഗാന്ധി നന്നായി മനസ്സിലാക്കി. തന്റെ നാട്ടിൽ നിർബാധം സഞ്ചരിച്ചും ജീവിച്ചും രാജ്യത്തിന്റെ സ്വത്തു കൊള്ളയടിക്കുന്ന ഇവർ രാജ്യം വിട്ടു പോകണമെന്ന ആവിശ്യവുമായി സ്വാതന്ത്ര്യ സമരവും രൂപകല്പ്പന ചെയ്തു, സമരവും ആരംഭിച്ചു. നാനാവിധ പ്രശ്നങ്ങളിൽ കുടുങ്ങിയെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു അതു കാരണമായി. തന്റെ ജീവിതവും അതിനു വേണ്ടി സമർപ്പിച്ച അദ്ദേഹത്തിൻറെ ശ്രമം വമ്പിച്ച വിജയമാണ് കൈവരിച്ചത്.
 
അത്രയും ചെയ്തു ഒരു രാജ്യത്തെ സ്ഥിതിഗതികൾ മാറ്റി മറിച്ച മറ്റൊരു വ്യക്തി മറ്റെവിടെയെങ്കിലും ഉണ്ടായതായി അറിവില്ല. രക്തച്ചൊരിച്ചിൽ തീർത്തും ഇല്ലാതെ തുലോം പിന്നോക്കാവസ്ഥയിൽ കിടന്ന ഒരു രാജ്യത്തെ, ബ്രിട്ടനെപോലെ ഉന്നത ശക്തിയായ ഒരു രാജ്യത്തിന്റെ മേല്ക്കോയ്മയിൽ നിന്നു വിടർത്തി സ്വതന്ത്രമാക്കിയത് ഒരു ചരിത്ര വിജയം തന്നെയായിരുന്നു. അദ്ദേഹം സമർത്ഥനായ ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി, ലോകത്തെ ഒന്നാകെ നിയന്ത്രിച്ച വെള്ളക്കാരൻ സാഹിബ്ബിനു, ഉപരിപഠനത്തിനു ചെന്ന തന്നെ അവഹേളിച്ചതിനു അസ്സലായ തിരിച്ചടിയും നല്കിയാണ് ജീവിതം തീർത്തത്. മറ്റു രാഷ്ട്രീയക്കാർ കാട്ടാത്ത തരത്തിൽ അഹിംസ പാലിച്ചും, സസ്യാഹാര രീതി അവലമ്പിച്ചും ലളിതവും പൂർണ്ണവും ഹിന്ദുധർമ്മത്തിലൂ ന്നിയ ഒരു ജീവിതം നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു എന്ന ഉന്നത പദവിയും അദ്ദേഹം അർഹിക്കുന്നു. അത്തരത്തിൽ ഇന്ത്യാക്കാരുടെ മഹാത്മാവായി മാറിയ ഗാന്ധിജിയെ, രാഷ്ട്രപിതാവിനെ  ഒരു പകിട കളിക്കാരനേപ്പോലെയോ, മുച്ചീട്ടുകളിക്കാരനേയോ പോലെയോ തരം താഴ്ത്തി, അദ്ദേഹത്തിൻറെ പ്രവർത്തിയുടെ ഫലമെല്ലാം തന്നെ, സുഖസൗഭാഗ്യങ്ങൾ എല്ലാം തന്നെ ആവോളമാസ്വദിച്ചു കൊണ്ട്, വെള്ളക്കാരല്ലാത്ത ആരെയും നിരന്തരം തരം താഴ്ത്തിയും പരിഹസിച്ചും ആനന്ദം കൊള്ളുന്ന ബ്രിട്ടന്റെ അഭിരുചി മനസ്സിലാക്കി അവരെ സന്തോഷിപ്പിക്കാൻ 'ഒരു കോർപ്പൊറേറ്റ് ഏജെന്റിന്റെ' സ്ഥാനം കൊടുത്തു പരിഹസിച്ചതു ശരിയായില്ല. വിവരക്കേടു എന്നു തന്നല്ല അഹങ്കാരവും അഹന്തയും അതിൽ തെളിഞ്ഞു കാണാം.

Ninan Mathullah 2015-03-25 05:13:57
Gandhiji is the Father of our nation. As a human being he had shorcomings, just like our fathers also make mistakes. That willnot prevent us from respecting our parents. Gandhiji deserve respect as our fathers deserve respect. If we do not show respect to our parents, what others will think of us?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക