Image

സഞ്ചാരി വിജയ് മികച്ച നടന്‍, കങ്കണ റണാവത്ത് നടി

Published on 24 March, 2015
സഞ്ചാരി വിജയ് മികച്ച നടന്‍, കങ്കണ റണാവത്ത് നടി

ന്യൂഡല്‍ഹി: 'നാന്‍ അവനല്ല അവളു' എന്ന ചിത്രത്തിലെ അഭിനയത്തിന് കന്നട നടന്‍ സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. കങ്കണ റണാവത്താണ് മികച്ച നടി. 'ക്വീന്‍' എന്ന ചിത്രത്തിലെ അഭിനയമാണ് കങ്കണക്ക് മികച്ച നടി പട്ടം നേടിക്കൊടുത്തത്.

ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര (മേരി കോം), റാണി മുഖര്‍ജി (മര്‍ദാനി) എന്നിവരെ പിന്തള്ളിയാണ് കങ്കണ പുരസ്കാരം നേടിയത്. 'ഇസെഡ് പ്ളസ'് എന്ന ചിത്രത്തിലെ അഭിനയിച്ച ദുര്‍ഗേഷും സഞ്ചാരി വിജയുമായിരുന്നു മികച്ച നടനുള്ള അന്തിമപ്പട്ടികയിലുണ്ടായിരുന്നത്. ക്വീനാണ് മികച്ച ഹിന്ദി ചിത്രം.

ജയരാജിന്‍െറ 'ഒറ്റാല്‍' മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുത്തു. സിദ്ധാര്‍ഥ് ശിവയുടെ 'ഐന്‍' മികച്ച മലയാള ചലച്ചിത്രം.
ഒറ്റാലിന് തിരക്കഥയൊരുക്കിയ ജോഷി മംഗലത്ത് മികച്ച തിരക്കഥാകൃത്ത്. മികച്ച പശ്ചാത്തല സംഗീതം ഗോപീസുന്ദറിന് ലഭിച്ചു. 1983 എന്ന ചിത്രത്തിലെ സംഗീതത്തിനാണ് പുരസ്കാരം
സഞ്ചാരി വിജയ് മികച്ച നടന്‍, കങ്കണ റണാവത്ത് നടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക