Image

ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ക്രിസ്‌മസ്‌ ആഘോഷം ഭക്തിനിര്‍ഭരമായി

ജോസ്‌ കണിയാലി Published on 29 December, 2011
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ക്രിസ്‌മസ്‌ ആഘോഷം ഭക്തിനിര്‍ഭരമായി
ചിക്കാഗോ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയിലെ ക്രിസ്‌മസ്‌ ആഘോഷം ഭക്തിനിര്‍ഭരമായി. അസിസ്റ്റന്റ്‌ വികാരി ഫാ. സജി പിണര്‍ക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന ക്രിസ്‌മസ്‌ ഇടവക സമൂഹത്തില്‍ ആന്തരിക സൗഖ്യവും വിശ്വാസവും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാകട്ടെയെന്ന്‌ ഫാ. സജി പിണര്‍ക്കയില്‍ ആശംസിച്ചു.

ഡിസംബര്‍ 24 ന്‌ ഗ്യാസ്‌ സ്‌റ്റേഷനില്‍വച്ച്‌ അക്രമികളുടെ വെടിയേറ്റ്‌ മരണമടഞ്ഞ ജോജോ കൊടുവത്തറയ്‌ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ഒപ്പിസും നടത്തപ്പെട്ടു. പരേതനോടുള്ള ആദരസൂചകമായി ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി കൂടാരയോഗങ്ങള്‍ നടത്തുവാനിരുന്ന കലാപരിപാടികള്‍ മാറ്റിവച്ചു.

ചിക്കാഗോ ക്‌നാനായ സമൂഹത്തിന്‌ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാ വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍. അബ്രഹാം മുത്തോലത്ത്‌ ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നു.

ഇടവകയുടെ വൈദികമന്ദിരം നിര്‍മ്മിക്കുന്നതിനുവേണ്ടി നടത്തുവാനുദ്ദേശിക്കുന്ന സ്റ്റേജ്‌ ഷോയുടെ ടിക്കറ്റ്‌ വില്‌പനയുടെ ഉദ്‌ഘാടനം സണ്ണി മുത്തോലത്ത്‌, ജോയി നെടിയകാലായില്‍, ജോണി പുത്തന്‍പറമ്പില്‍ എന്നിവരില്‍നിന്നും ചെക്ക്‌ സ്വീകരിച്ചുകൊണ്ട്‌ ഫാ. സജി പിണര്‍ക്കയില്‍ ഉദ്‌ഘാടനം ചെയ്‌തു.
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ക്രിസ്‌മസ്‌ ആഘോഷം ഭക്തിനിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക