Image

നഗരം കെ.ടി.യെ അനുസ്മരിച്ചു. 'ഓന്‍.... പറഞ്ഞാള്‍ഞ്ഞി' സ്‌കിറ്റിന് ഒന്നാം സമ്മാനം

ബഷീര്‍ അഹമ്മദ്‌ Published on 25 March, 2015
നഗരം കെ.ടി.യെ അനുസ്മരിച്ചു.  'ഓന്‍.... പറഞ്ഞാള്‍ഞ്ഞി' സ്‌കിറ്റിന് ഒന്നാം സമ്മാനം
നാടകത്തെ സാമൂഹിക മാറ്റത്തിന്റെ പടവാളാക്കി മാറ്റിയ പ്രശസ്തനായ നാടകാചാര്യന്‍ കെ.ടി. മുഹമ്മദിന്റെ ഏഴാം ചരമവാര്‍ഷികം നഗരത്തില്‍ അരങ്ങുണര്‍ത്തി. 30 വര്‍ഷത്തിനുശേഷം 'നാല്‍ കവല' എന്ന നാടകം തെരുവില്‍ അവതരിപ്പി്ച്ചായിരുന്നു പരിപാടികളുടെ തുടക്കം കുറിച്ചത്.
ടൗണ്‍ഹാളില്‍ സ്‌കിറ്റ് അവതരണമത്സരം നടന്നു. അരങ്ങ് കോഴിക്കോടിന്റെ 
'ഹോട്ടല്‍', കാഴ്ച കോഴിക്കോടിന്റെ മനുഷ്യ നീതിയുടെ സൂര്യോദയം, എടക്കാട് വിപ്ലവകലാവേദിയുടെ 'ഓന്‍..... പറഞ്ഞാള്‍ഞ്ഞി', ലോക ധര്‍മ്മഗ്രൂപ്പിന്റെ 'ഓന്ത'് എന്നിവയാണ് മത്സരവിഭാഗത്തില്‍ അരങ്ങേറിയത്. വിപ്ലവകലാവേദി എടക്കാടിന്റെ 'ഓന്‍..... പറഞ്ഞാള്‍ഞ്ഞി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെറുനാടകം അവതരണഭംഗി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു.

സ്‌കിറ്റ് മത്സരം സാവിത്രി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കെ.ആര്‍.മോഹന്‍ദാസ്, വിന്‍സണ്‍ സാമുവല്‍, ടി.സുരേഷ് ബാബു, എം.എ.നാസര്‍, വി.ബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശേഷം കെ.ടി.യുടെ സഹപ്രവര്‍ത്തകരുടെയും, നാടകപ്രവര്‍ത്തകരുടെയും ഒത്തുചേരല്‍ നടന്നു. ടൗണ്‍ഹാളില്‍ നടന്ന സാംസ്‌കാരിക സെമിനാര്‍ 'ഫാസിസ്‌ററ് വിരുദ്ധ മുന്നേറ്റങ്ങളുടെ സാംസ്‌കാരിക പരിസരം' എന്ന വിഷയത്തെ കുറിച്ചായിരുന്നു. കെ.ടി. കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായിരുന്നു. പ്രൊഫ. എം.എം. നാരായണന്‍, പ്രൊഫ.പി.സുകുമാരന്‍, ജി.പി. രാമചന്ദ്രന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. പ്രൊഫസര്‍ കടത്തനാട്ട് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയത് എ.കെ. രമേഷ് ആയിരുന്നു. പി.സൗദാമിനി നന്ദി പറഞ്ഞു. കെ.ടി. അനുസ്മരണസമിതിയും  പുരോഗമന കലാസാഹിത്യ സംഘവും ചേര്‍ന്നാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്- ഫോട്ടോ : ബഷീര്‍ അഹമ്മദ്‌

നഗരം കെ.ടി.യെ അനുസ്മരിച്ചു.  'ഓന്‍.... പറഞ്ഞാള്‍ഞ്ഞി' സ്‌കിറ്റിന് ഒന്നാം സമ്മാനംനഗരം കെ.ടി.യെ അനുസ്മരിച്ചു.  'ഓന്‍.... പറഞ്ഞാള്‍ഞ്ഞി' സ്‌കിറ്റിന് ഒന്നാം സമ്മാനംനഗരം കെ.ടി.യെ അനുസ്മരിച്ചു.  'ഓന്‍.... പറഞ്ഞാള്‍ഞ്ഞി' സ്‌കിറ്റിന് ഒന്നാം സമ്മാനംനഗരം കെ.ടി.യെ അനുസ്മരിച്ചു.  'ഓന്‍.... പറഞ്ഞാള്‍ഞ്ഞി' സ്‌കിറ്റിന് ഒന്നാം സമ്മാനംനഗരം കെ.ടി.യെ അനുസ്മരിച്ചു.  'ഓന്‍.... പറഞ്ഞാള്‍ഞ്ഞി' സ്‌കിറ്റിന് ഒന്നാം സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക