Image

ഫൊക്കാനാ വനിതാ സമാജം ചെയര്‍പേഴ്‌സണായി ലീല മാരേട്ട്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 24 March, 2015
ഫൊക്കാനാ വനിതാ സമാജം ചെയര്‍പേഴ്‌സണായി ലീല മാരേട്ട്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്‌: മാര്‍ച്ച്‌ 21-ന്‌ ഫ്‌ളോറല്‍പാര്‍ക്കിലെ 26 എന്‍ ടൈസന്‍ അവന്യൂവില്‍ കൂടിയ ഫൊക്കാനാ ദേശീയ മീറ്റിംഗില്‍ വെച്ച്‌ നിലവില്‍ ഫൊക്കനയുടെ വനിതാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന ലീല മാരേട്ടിനെ വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സാംസ്‌കാരിക-സാമൂഹ്യ രംഗത്ത്‌ കഴിഞ്ഞ മുപ്പത്‌ വര്‍ഷത്തിലധികമായി വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ ലീല മാരേട്ട്‌.

കേരള സമാജം പ്രസിഡന്റ്‌, കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌, ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ 28 വര്‍ഷമായി ന്യൂയോര്‍ക്ക്‌ സിറ്റിയിലെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷനില്‍ സയന്റിസ്റ്റായി ജോലി നോക്കിവരുന്നു. 1998 മുതല്‍ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഡി.സി-37, ലോക്കല്‍ 375 യൂണിയന്റെ റെക്കോര്‍ഡിംഗ്‌ സെക്രട്ടറിയായും സേവനം അനുഷ്‌ഠിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി ഫൊക്കാനയുടെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായി സേവനം അനുഷ്‌ഠിച്ചുവരുന്നു. 2004 മുതല്‍ ഫൊക്കാന കമ്മിറ്റി മെമ്പര്‍, ഫൊക്കാന റീജിയണല്‍ പ്രസിഡന്റ്‌, ഫൊക്കാന വൈസ്‌ പ്രസിഡന്റ്‌, ട്രഷറര്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍, മഹിളാ സമാജം ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്ക്‌, ആരോഗ്യ സെമിനാര്‍, കേക്ക്‌ ബേക്കിംഗ്‌ മത്സരം, പുഷ്‌പാലങ്കാര മത്സരം, കേരളാ കണ്‍വന്‍ഷനില്‍ സ്‌ത്രീ ശാക്തീകരണ സെമിനാര്‍ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിസ, പാസ്‌പോര്‍ട്ട്‌, ഒ.സി.ഐ കാര്‍ഡ്‌ എന്നീ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ മലയാളി സമൂഹത്തിന്‌ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളില്‍ സഹായിക്കുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌.
ഫൊക്കാനാ വനിതാ സമാജം ചെയര്‍പേഴ്‌സണായി ലീല മാരേട്ട്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക