Image

കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28ന്

സജികീക്കാടന്‍ (പബ്ലിസിറ്റി കണ്‍വീനര്‍ ) Published on 29 December, 2011
കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28ന്

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളികളുടെ പ്രമുഖ സംഘടനയായ കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഈ വര്‍ഷത്തെ ഇന്‍ഡ്യാ റിപ്പബ്ലിക്ക് ദിനാഘോഷവും, ഫാമിലി നൈറ്റും സംയുക്തമായി ജനുവരി മാസം 28-ാം തീയതി വൈകുന്നേരം 5മണി മുതല്‍ നോര്‍ത്ത് ബ്രണ്‍സ് വിക് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും.

വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുന്ന പ്രോഗ്രാം ആകര്‍ഷണീയമാക്കുവാന്‍ മാലിനി നായരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കത്തക്ക രീതിയില്‍ , സമൂഹഗാനവും, സ്‌കിറ്റും, ഫാമിലി ഫാഷന്‍ ഷോയും, ദേശഭക്തി ഗാന മത്സരവും ഉണ്ടായിരിക്കും. ഡിന്നറോടെ സമാപിക്കുന്ന പ്രോഗ്രാമില്‍ പ്രവേശനം പാസ്സ് മൂലം ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാലിനി നായര്‍ -732-501-8647
നീനാ ഫിലിപ്പ്- 862-242-4521

കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക