Image

അമേരിക്കന്‍ മലയാളികള്‍ക്ക് പി വിജയന് ഐ പി എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.

Published on 25 March, 2015
അമേരിക്കന്‍ മലയാളികള്‍ക്ക് പി വിജയന് ഐ പി എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.
തിരുവനന്തപുരം: സിഎന്‍എന്‍ഐ ബി എന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡില്‍,പബ്ലിക്ക് സര്‍വീസ് വിഭാഗത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രീ പി വിജയന്‍ ഐ പി എസ്, തനിക്കു എക്കാലത്തും സമ്പൂര്‍ണ്ണ പിന്തുണ നല്കിയ അമേരിക്കന്‍ മലയാളി സുഹൃത്തുകള്‍ക്കു തന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വിജയന്‍ ഐ പി എസ്സും അമേരിക്കന്‍ മലയാളികളും വിളിച്ചു കൂട്ടിയ കോണ്‍ഫറന്‍സ് കോളിലാണു അദ്ദേഹം ഇത് പറഞ്ഞത്. അമേരിക്കയുടെ വിവിധ സംഥാനങ്ങളില്‍ നിന്ന്, സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുമുള്ള ആളുകള്‍ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തിരുന്നു.

കേരളത്തിന്റെ ജനപ്രിയ പോലീസ് ഉധ്യോഗസ്ഥനും, സംസ്ഥാന ഇന്റെലിജെന്‍സ് വിഭാഗത്തിന്റെ മേധാവിയുമായ ശ്രീ വിജയന്‍ ഐ പി എസ്സിനെ സി എന്‍ എന്‍ഐ ബി എന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത്, അദ്ദേഹത്തോടൊപ്പം ലോകമലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്.
6 വിഭാഗങ്ങളിലായി 36ഓളം പേരുകളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്‌ലി, ബി ജെ പി ആദ്യക്ഷന്‍ അമിത് ഷാ, തെലുങ്കാന മുഖ്യ മന്ത്രി ചന്ദ്രശേഖര്‍ റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരെ പിന്തള്ളി, ഏകദേശം അന്‍പത്തൊന്നു ശതമാനത്തോളം (51%) വോട്ടുകളോടെ ഏറ്റവും പോപ്പുലര്‍ ആയ വ്യക്തി ആയിട്ട്,മലയാളക്കരയുടെ അഭിമാനമായ പി വിജയന്‍ ഐ പി എസ്, വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്. ജനുവരി നാലാം തീയതി അവസാനിക്കണ്ട മത്സരം, പിന്നീടു ജനുവരി മുപ്പത്തൊന്നാം തീയതിയിലേക്കും, അവസാനം ഫെബ്രുവരി പതിനൊന്നാം തീയതിയിലേക്കും മാറ്റിയതു, അവാര്‍ഡ് ദാന ചടങ്ങില്‍ ചില വിശിഷ്ട വ്യക്തികളെ ഉള്‍പ്പെടുത്താനായിരുന്നു എന്ന് ചാനല്‍ പറഞ്ഞിരുന്നുവെങ്കിലും, അത് മനപ്പൂര്വം പക്ഷപാത പരമായി ചെയ്തതാണെന്നു ഒരു ആക്ഷേപം ഉണ്ടായിരുന്നു.

എന്തൊക്കെ ആയാലും ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രത്യേകിച്ചു ഗള്‍ഫിലും, അമേരിക്കന്‍ ഐക്യ നാടുകളിലും, യൂറോപ്പിലും, ആസ്‌റ്റ്രേലിയലും ഉള്ള പ്രവാസി മലയാളികളുടെ വീറോടും വാശിയോടുമുള്ള വോട്ടുകള്‍ ഫലം ചെയ്തു എന്ന് വേണം കരുതാന്‍. പ്രതേകിച്ചു ജനുവരി 30 ആം തീയതി വൈകിട്ട് 9 മണിക്ക്, ന്യൂയോര്‍ക്ക് സമയം  (ഇന്ത്യന്‍ സമയം ജനുവരി 31 രാവിലെ) അമേരിക്കയില്‍ നടത്തിയ ഫോണ്‍ കോണ്‍ഫറന്‍സ് കാള്‍, 29 ശതമാനത്തില്‍ കിടന്ന വോട്ടുകള്‍ 37 ശതമാനത്തിലേക്കു ഉയര്‍ത്തുവാന്‍ കാരണമായി. ഈ സ്‌നേഹത്തിനും പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞതിനൊപ്പം, ഈ അവാര്‍ഡ് തനിക്കല്ല മറിച്ചു സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പരിപാടിക്കുള്ള അംഗീകാരമാണെന്നു അദ്ദേഹം പറഞ്ഞു.

ഈ അംഗീകാരത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം അടുത്ത പ്രോജക്റ്റിലേക്കു വഴി തിരിക്കാനുള്ള തയാറെടുപ്പിലാണദ്ദേഹം. ഒരു നല്ല നാളെക്കായി 'മിഷന്‍ ബെറ്റര്‍ ടുമാറോ' (എം ബി ടി) ആണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജെക്റ്റ്. ഇതൊരു വലിയ പ്രവര്‍ത്തനമാണ്. അതോ കൊണ്ട് തന്നെ അദ്ദേഹം ഒറ്റയ്ക്കല്ല, നമ്മള്‍ എല്ലാവരും ഒരുമിച്ചു ഒരു നല്ല നാളെക്കായി, നല്ല സമൂഹത്തിനായി, രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഈ പ്രോജെക്റ്റ് ഒരു കാരണമാകും. കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്ത എല്ലാവരും തന്നെ അദ്ദേഹത്തിന്റെ പുതിയ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്കി.
ഈ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാം മലയാളികളുടെ യശ്ശസും അഭിമാനവും ഉയര്‍ത്തുവാന്‍ അദ്ദേഹത്തിനാകട്ടെ എന്നു ആശംസിക്കുന്നു.
 
വിനോദ് കൊണ്ടൂര്‍ ഡേവിഡ്

അമേരിക്കന്‍ മലയാളികള്‍ക്ക് പി വിജയന് ഐ പി എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.അമേരിക്കന്‍ മലയാളികള്‍ക്ക് പി വിജയന് ഐ പി എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.
Join WhatsApp News
Vijaykumar , New York 2015-03-26 09:38:23
Congratulation and best wishes, also expecting very highly appreciable ; highly attractive/beneficial and very honesty performances for our India in future too from our respected Police Commissioner Mr. Vijayan IPS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക