Image

ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു

Published on 26 March, 2015
 ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു
ബോളിവുഡിന്റെ  ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. വധു ഏത് സിനിമാനടിയാണെന്നാണോ ചിന്തിക്കുന്നത്. വധു സിനിമാതാരമല്ല. ഡല്‍ഹി സ്വദേശിനിയായ മിര രാജ്പുതിനെയാണ് താരം ജീവിതസഖിയാക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ജനുവരി 14നായിരുന്നു. വിവാഹം ഡിസംബറില്‍ നടത്താനാണ് തീരുമാനം.

ലേഡി ശ്രീറാമിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിര. രാധ സോമി സത്‌സംഗ് ബീസ് എന്ന മത സംഘടനയില്‍ വച്ചാണ് ഷാഹിദ് മിരയെ കണ്ടു മുട്ടിയത്. ഷാഹിദും പിതാവ് പങ്കജ് കപൂറും ഈ സംഘടനയിലുള്ളവരാണ്.

ഷാഹിദും മിരയും തങ്ങളുടെ വിവാഹവാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും മറച്ച് വച്ചിരിക്കുകയായിരുന്നു. സിനിമ മേഖലയ്ക്ക് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ തനിക്കത് സഹായകമാകുമെന്നാണ് താരം വ്യക്തമാക്കിയത്. 





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക