Image

മിനിയാപ്പോളിസ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം

സുരേഷ് നായര്‍ Published on 29 December, 2011
മിനിയാപ്പോളിസ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം

മിനിയാപ്പോളിസ്: മേപ്പിള്‍ഗ്രൂവിലെ അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കലിയുഗ വരദനായ ശ്രീ അയ്യപ്പനെ കാണാന്‍ ധാരാളം ഭക്തര്‍ എത്തി. നീണ്ട വൃതാനുഷ്ടാനങ്ങള്‍ക്കു ശേഷം അമ്പല പരിസരത്തു നിന്നും ഇരുമുടിക്കെട്ടുനിറച്ച് അയ്യപ്പ ഭക്തന്മാര്‍ സ്വാമി ദര്‍ശനം നടത്തി. തുടര്‍ന്ന് അയ്യപ്പന് നെയ്യഭിഷേകവും പുഷ്പാഭിഷേകവും നടത്തി. ലീലാ രാമനാഥന്റെ നേതൃത്വത്തില്‍ ഭജനയും നടന്നു.

ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ മുരളി ഭട്ടര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ചെണ്ട മേളത്തോടെയുള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രസാദവിതരണം നടന്നു. ജനുവരി ഏഴ് ശനിയാഴ്ച അയ്യപ്പക്ഷേത്രത്തില്‍ പടിപൂജ നടത്തുന്നതാണെന്ന് സംഘാടകരായ രാമനാഥന്‍ , സതീഷ് ദിവാകരന്‍ എന്നിവര്‍ അറിയിച്ചു.

തനി കേരളീയ രീതിയിലുള്ള പൂജാ വിധികളാണ് അയ്യപ്പക്ഷേത്രത്തില്‍ അനുഷ്ഠിക്കുന്നത്. ഇരുമുടിക്കെട്ടുമായി അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം നാള്‍തോറും കൂടിവരികയാണ് ഇവിടെ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hindumandirmn.org കാണുക.

മിനിയാപ്പോളിസ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക