Image

ക്രൂഡ് ഓയില്‍ നീക്കം തടഞ്ഞാല്‍ നടപടിയെന്ന് യു.എസ്‌

Published on 29 December, 2011
ക്രൂഡ് ഓയില്‍ നീക്കം തടഞ്ഞാല്‍ നടപടിയെന്ന് യു.എസ്‌
വാഷിങ്ടണ്‍: ഹോമസ് കടലിടുക്കുവഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം തടയുമെന്ന പ്രസ്താവനയെ തുടര്‍ന്ന് ഇറാന് യു.എസ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച ഇറാന്‍ പ്രസ്താവിച്ചിരുന്നു.

ലോകത്തെ 40 ശതമാനം ക്രൂഡ് ഓയിലും ഇതുവഴിയാണ് വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ ക്രൂഡ് ഓയില്‍ ഉല്‍പാദക രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഈ കടലിടുക്ക് വഴിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നത്.

34 കിലോമീറ്റര്‍ മാത്രമാണ് ഈ കടലിടുക്കിന്റെ നീളം. ഇവിടെ ഇപ്പോള്‍ തന്നെ ഇറാന്‍ നാവികസേനയുടെ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്. ഇതിനടുത്തായി ബഹ്‌റിന്‍ തീരത്ത് യു.എസ് നാവികസേനയുടെ അഞ്ചാം ഫ്ലാറ്റിലെ യുദ്ധകപ്പലുകളും സജ്ജരായി നില്‍ക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും മാത്രമല്ല, അവയുടെ സാമ്പത്തിക നില തന്നെ ഇറാന്റെ ഈ നീക്കം മൂലം തകര്‍ക്കപ്പെടുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക