Image

സിനമയ്ക്കുള്ളിലെ സിനിമാക്കഥ വീണ്ടും; നടിയായി ഭാവന

Published on 26 March, 2015
സിനമയ്ക്കുള്ളിലെ സിനിമാക്കഥ വീണ്ടും; നടിയായി ഭാവന


ഭാവന അടുത്തതായി സിനിമാ നടിയുടെ വേഷം അവതരിപ്പിക്കുന്നു. ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ നടി മല്ലിക സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഭാവന നടിയായി അഭിനയിക്കുന്നത്. കലൂര്‍ ഡെന്നീസിന്റെ 'പഴനിയിലെ കനകം' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതൊരു സ്ത്രീപക്ഷ സിനിമയായിരിക്കും.

യമുനാ ദേവി എന്ന സിനിമാ താരത്തിന്റെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നത്. യമുനാദേവിയുടെ ഡ്യൂപ്പായ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായികയായ മല്ലികയാണ്. പെണ്ണിനെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷന്മാര്‍ കാരണം കനകം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ആഘാതമാണ് ചിത്രത്തിന്റെ പ്രമേയം.


കലൂര്‍ ഡെന്നീസാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.  പിന്നണിഗായിക മഞ്ജരിയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഇതാദ്യമായാണ് മഞ്ജരി സംഗീത സംവിധായികയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. ഒറ്റപ്പാലം, പഴനി, ചെന്നൈ എന്നിവിടങ്ങളിലായാകും ചിത്രീകരണം നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക