Image

കേരള സര്‍വ്വകലാശാല അസി. ഗ്രേഡ് നിയമനം റദ്ദാക്കി

Published on 29 December, 2011
കേരള സര്‍വ്വകലാശാല അസി. ഗ്രേഡ് നിയമനം റദ്ദാക്കി
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം ലോകായുക്ത റദ്ദാക്കി. രജിസ്ട്രാര്‍, അന്നത്തെ വൈസ് ചാന്‍സലര്‍, പ്രൊവൈസ് ചാന്‍സലര്‍ എന്നിവര്‍ക്കെതിരെയും നാല് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ലോകായുക്ത ശുപാര്‍ശ ചെയ്തു.

അന്നത്തെ അപേക്ഷകര്‍ക്കായി പുതിയ പരീക്ഷ നടത്തണം. അസിസ്റ്റന്റ് ഗ്രേഡിന് നിയമനത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായും ലോകായുക്ത പറഞ്ഞു.

അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ 40,000 ഓളം ഉത്തരക്കടലാസുകള്‍ കാണാതാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തുവെന്ന് ലോകായുക്ത 2001 മേയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ ലോകായുക്തയുടേത് റിപ്പോര്‍ട്ട് മാത്രമാണെന്നും അഴിമതി നടന്നിട്ടില്ലെന്നും മുന്‍ വിസി. എം.കെ. രാമചന്ദ്രന്‍ നായര്‍ വാര്‍ത്താ ചാനലുകളോട് പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക