Image

പ്രഭുദേവയ്ക്ക് പുതിയ കാമുകി കന്നഡ നടി തേജസ്വിനി

Published on 27 March, 2015
പ്രഭുദേവയ്ക്ക് പുതിയ കാമുകി കന്നഡ നടി തേജസ്വിനി

നടി നയന്‍താരയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം സംവിധായകനും നടനുമായ പ്രഭുദേവ വീണ്ടും പ്രണയത്തിലെന്ന് തമിഴകത്ത് സംസാരം. കന്നഡ നടി തേജസ്വിനി പ്രകാശാണ് പ്രഭുദേവയുടെ പുതിയ കാമുകിയെന്നാണ് തമിഴിലെ പാപ്പരാസികള്‍ പറഞ്ഞു പരത്തുന്നത്. 

അടുത്തിടെ നടന്ന ഒരു പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തത്. മാത്രമല്ല, പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം തേജസ്വിനിയെ പരിചയപ്പെടുത്തിയതും പ്രഭുവാണ്. തുടര്‍ന്നും ഇരുവരേയും ഒരുമിച്ച് പലയിടത്തും വച്ചും കാണാനിടയായി. 

പ്രഭുദേവയുമായുള്ള ബന്ധം തേജസ്വിനി നിഷേധിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം തനിക്ക് ദീര്‍ഘനാളായി പ്രഭുദേവയെ അറിയാമെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമെയുള്ളൂവെന്നും തേജസ്വിനി പറയുന്നു.

നയന്‍താരയുമായുള്ള ബന്ധം വലിയ വിവാദമായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് നയന്‍സിനൊപ്പം പൊറുത്ത പ്രഭുദേവ പിന്നീട് ഭാര്യയുടെ അടുക്കലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക