Image

ദിലീപും സജി സുരേന്ദ്രനും ഒന്നിക്കുന്നു; തമ്പിച്ചന്‍ ഇന്‍ തായ്‌ലാന്റ്

Published on 27 March, 2015
ദിലീപും സജി സുരേന്ദ്രനും ഒന്നിക്കുന്നു; തമ്പിച്ചന്‍ ഇന്‍ തായ്‌ലാന്റ്

ജനപ്രിയ നായകന്‍ ദിലീപും സജി സുരേന്ദ്രനും ആദ്യമായി ഒന്നിക്കുന്നു. തമ്പിച്ചന്‍ ഇന്‍ തായ്‌ലാന്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥ ഒരുക്കുന്ന ഈ ചിത്രം ഒരു മുഴു നീള കോമഡി എന്റര്‍ടെയിനറാണ്.

തമ്പിച്ചന്‍ എന്ന ധനികനായ മനുഷ്യന്റെ ജീവിതത്തില്‍ നടക്കുന്ന ഒരു കൂട്ടം സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തമ്പിച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീപാണ്. തൊടുപുഴയില്‍ കിരീടമില്ലാത്ത രാജാവിനെ പോലെ താമസിക്കുന്ന അവിവാഹിതനായ തമ്പിച്ചന്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എന്നാല്‍ അദ്ദേഹം വിവാഹം കഴിക്കുന്നത് മാത്രം നാട്ടുകാര്‍ക്ക് ഇഷ്ടമല്ല. തമ്പിച്ചന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വന്നാല്‍ അദ്ദേഹം തങ്ങളെ ഉപേക്ഷിച്ച് പോയേക്കുമോ എന്നാണ് അവരുടെ ഭയം. ഒരു ദിവസം തമ്പിച്ചന്‍ തായ്‌ലന്റിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക