Image

ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം-ജനുവരി-14ന്

സജി കീക്കാടന്‍ Published on 29 December, 2011
ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം-ജനുവരി-14ന്

വെസ്റ്റ് ഓറഞ്ച്: ന്യൂജേഴ്‌സിയിലെ വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്-പുതുവല്‍സരാഘോഷം ജനുവരി മാസം 14-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതല്‍ വെസ്റ്റ് ഓറഞ്ചിലെ (West Orange) ലിബര്‍ട്ടി മിഡില്‍ സ്‌ക്കൂളില്‍ വച്ച് നടത്തപ്പെടും
.
വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ പ്രോഗ്രാം മലങ്കര കാത്തോലിക്കാ സഭയുടെ അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
 
കാത്തോലിക്കാ, മാര്‍ത്തോമ്മാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ തുടങ്ങിയ വിവിധ സഭകളിലെ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കാരള്‍ ഗാനങ്ങളും, ലഘു നാടകങ്ങളും തുടങ്ങി വിവിധതരം പരിപാടികള്‍ അരങ്ങേറും.

ന്യൂജേഴ്‌സി എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റ് റവ.ജേക്കബ് ഡേവിഡ്, വൈസ് പ്രസിഡന്റ് റവ. ജോസ് ഏബ്രഹാം, സെക്രട്ടറി അലക്‌സ് മാത്യൂ, ട്രഷറര്‍ സജീ മാത്യൂ, അജിത് ഏബ്രഹാം, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായ് പ്രവര്‍ത്തിക്കുന്നു.

ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം-ജനുവരി-14ന്ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം-ജനുവരി-14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക