Image

കുരുത്തോല പെരുന്നാള്‍ കൊണ്ടാടി (ബഷീര്‍ അഹ്‌മദ്‌)

Published on 30 March, 2015
കുരുത്തോല പെരുന്നാള്‍ കൊണ്ടാടി (ബഷീര്‍ അഹ്‌മദ്‌)
ലോകമെങ്ങുമുള്ള ക്രൈസ്‌തവ വിശ്വാസി സമൂഹം വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ച്‌ ഓശാന ഞായറില്‍ കുരുത്തോല പെരുന്നാള്‍ കൊണ്ടാടി.

യേശുദേവന്‍ കുരിശിലേറ്റപ്പെടുന്നതിനു മുമ്പുള്ള ദിവസം ജെറുസലേമിലേക്ക്‌ കഴുതപ്പുറത്ത്‌ എഴുന്നളളിയതിന്റെ ഓര്‍മ പുതുക്കുന്ന ദിവസമാണ്‌ കുരുത്തോല പെരുന്നാള്‍.

ജെറുസലേമിലെ ഭക്തസമൂഹം അന്ന്‌ ഒലിവ്‌ ചില്ലകളാലായിരുന്നു രാജാധിരാജനെ വരവേറ്റത്‌.

പെസഹാ വ്യാഴാഴ്‌ച കഴിഞ്ഞാല്‍ ഈസ്റ്റര്‍ ശനി, ഞായര്‍ എന്നിവയാണ്‌ ഈസ്റ്റര്‍ ആഘോഷദിനങ്ങള്‍. ഇനിയുള്ള ദിവസങ്ങളില്‍ ദേവാലയങ്ങള്‍ ഭക്തിസാന്ദ്രമായി മാറും. നഗരത്തിലെ ദേവാലയങ്ങളില്‍ നിന്നുള്ള കുരുത്തോല പെരുന്നാളിന്റെ കാഴ്‌ചകള്‍.

ഫോട്ടോ, റിപ്പോര്‍ട്ട്‌: ബഷീര്‍ അഹ്‌മദ്‌
കുരുത്തോല പെരുന്നാള്‍ കൊണ്ടാടി (ബഷീര്‍ അഹ്‌മദ്‌)
കുരുത്തോല പെരുന്നാള്‍ കൊണ്ടാടി (ബഷീര്‍ അഹ്‌മദ്‌)
കുരുത്തോല പെരുന്നാള്‍ കൊണ്ടാടി (ബഷീര്‍ അഹ്‌മദ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക