Image

ഫ്രാന്‍സില്‍ തൊഴിലില്ലായ്‌മ 12 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 29 December, 2011
ഫ്രാന്‍സില്‍ തൊഴിലില്ലായ്‌മ 12 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
പാരീസ്‌: ഫ്രാന്‍സില്‍ തൊഴിലില്ലായ്‌മ 1999 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തൊഴിലില്ലാത്തവരുടെ എണ്ണം 29,900 വര്‍ധിച്ച്‌ 2.85 മില്യനിലെത്തിയെന്നാണ്‌ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാകുന്നത്‌.

പാര്‍ട്ട്‌ടൈം ജോലിയുള്ളവരെ തൊഴിലുള്ളവരായി കണക്കാക്കിക്കൊണ്‌ടുള്ള റിപ്പോര്‍ട്ടാണിത്‌. അവരെക്കൂടി ഒഴിവാക്കിയാല്‍ തൊഴില്‍രഹിതരുടെ എണ്ണം 4.25 മില്യന്‍ വരും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 5.2 ശതമാനം വര്‍ധനയാണ്‌ ഇത്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. രാജ്യത്ത്‌ തൊഴിലില്ലാത്തവരുടെ എണ്ണം പെരുകിയതിന്റെ വെളിച്ചത്തില്‍ 2012 ജനുവരി 18 ന്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസി അടിയന്തര തൊഴില്‍ സമ്മേളനം വിളിച്ചിട്ടുണ്‌ട്‌.
ഫ്രാന്‍സില്‍ തൊഴിലില്ലായ്‌മ 12 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക