അറ്റ്ലാന്റാ: അറ്റ്ലാന്റയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോയി ജോസഫ് (51)
നിര്യാതനായി. കൊട്ടാരം ജോയി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജോയി ജോസഫ്,
തിരുവല്ലാ, മേപ്രാണം കെ.ജെ ജോസഫ്- ചേച്ചമ്മ ജോസഫ് ദമ്പതികളുടെ നാലാമത്തെ മകനാണ്.
ഭാര്യ: സുഷമ ജോസഫ്. ജിജോ, ജോഷി എന്നിവര്‍ മക്കളാണ്.
ഡിസംബര്‍ 29
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ബില്‍ ഹെഡ് ഫ്യുണറല്‍ ഹോമില്‍വച്ച്
പൊതുദര്‍ശനം നടത്തപ്പെടും.
ഡിസംബര്‍ 30 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്
സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (5720, Liburn Stone mountain R 2,
stone Mountain, GA 30087) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്
ആര്.ടി പാറ്റേഴ്സണ്‍ സെമിത്തേരിയില്‍ (500 Harbins Rd, Lilburn, GA, 3007)
സംസ്കാരം നടത്തുന്നതുമാണ്.
കഴിഞ്ഞ കാലങ്ങളില്‍ അറ്റ്ലാന്റയില്‍
കുടിയേറിപ്പാര്‍ക്കുവാന്‍ വന്നിരുന്ന നിരവധി മലയാളികള്‍ക്ക് താമസം, വാഹന സൗകര്യം,
തൊഴില്‍ എന്നിവ കണ്ടെത്തുന്നതിന് ജോയി സഹായിച്ചിരുന്നു. അറ്റ്ലാന്റ സെന്റ്
തോമസ് ഓര്‍ത്തഡോക്സ് ദേവാലയ സ്ഥാപകരില്‍ പ്രധാനിയും മലയാളി അസോസിയേഷന്റെ സജീവ
പ്രവര്‍ത്തകനുമായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു -404-921-7059,
രാജന്-404-667-8554, റെജി ചെറിയാന്-404- 425-4350.