Image

മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു

Published on 01 April, 2015
മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു

രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം മലയാളി താരം മോഹന്‍ലാലും തമിഴ് താരം പ്രഭുവും ഒന്നിക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുഗന്‍ എന്ന ചിത്രത്തിലാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ ടൈറ്റില്‍ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാകും പ്രഭു അവതരിപ്പിക്കുക. ഇതാദ്യമായാണ് തെന്നിന്ത്യയിലെ പ്രമുഖരായ രണ്ട് താരങ്ങള്‍ക്കൊപ്പം വൈശാഖ് പ്രവര്‍ത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക