Image

തമിഴിലും മലയാളത്തിലും അഭിനയിക്കാന്‍ മോഹം: വിദ്യാ ബാലന്‍

Published on 02 April, 2015
തമിഴിലും മലയാളത്തിലും അഭിനയിക്കാന്‍ മോഹം: വിദ്യാ ബാലന്‍
തനിക്ക്‌ തമിഴിലും മലയാളത്തിലും അഭിനയിക്കാന്‍ മോഹമുണ്ടെന്ന്‌ പ്രശസ്‌ത ബോളിവുഡ്‌ താരം വിദ്യാ ബാലന്‍ പറഞ്ഞു. ഈ രണ്ട്‌ ഭാഷകളും തനിക്ക്‌ മാതൃഭാഷ പോലാണെന്നും അതിനാല്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്നും വിദ്യ വ്യക്തമാക്കി.

നേരത്തെ തമിഴ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി കരാറൊപ്പിട്ട വിദ്യയും ചിത്രത്തിന്റെ നിര്‍മാതാവുമായി പ്രശ്‌നമുണ്ടായിരുന്നു. പിന്നീട്‌ മറ്റൊരു താരത്തെ ഈ വേഷം അവതരിപ്പിക്കാനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തു. കോളിവുഡില്‍ നിന്നും തനിക്ക്‌ മോശം അനുഭവം ഉണ്ടായതോടെ ഇനി തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ്‌ താരം പറഞ്ഞിരുന്നത്‌.

ഉറുമി' എന്ന മലയാള ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം വിദ്യ അഭിനയിച്ചിട്ടുണ്ട്‌.
തമിഴിലും മലയാളത്തിലും അഭിനയിക്കാന്‍ മോഹം: വിദ്യാ ബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക