Image

ക്രൈസ്‌തവ സമൂഹം കുരിശിന്റെ വഴിയില്‍

ബഷീര്‍ അഹ്‌മദ്‌ Published on 03 April, 2015
ക്രൈസ്‌തവ സമൂഹം കുരിശിന്റെ വഴിയില്‍
യേശുദേവന്റെ പീഡാനുഭവത്തിന്റേയും കുരിശുമരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്‌തവ സമൂഹം ലോകമെമ്പാടും ദുഖവെള്ളിയാഴ്‌ച ആചരിച്ചു. ക്രൈസ്‌തവ ദേവാലയങ്ങളില്‍ കാലത്ത്‌ തൊട്ട്‌ ദുഖവെള്ളിയുടെ തിരുകര്‍മ്മങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.

കോഴിക്കോട്‌ ദേവമാതാ കത്തീഡ്രലില്‍ നടന്ന കുരിശിന്റെ വഴിക്ക്‌ കോഴിക്കോട്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍ നേതൃത്വം നല്‍കി. കാത്തലിക്‌ ചര്‍ച്ച്‌ വികാരി ഫാ. വിന്‍സെന്റ്‌ അറയ്‌ക്കല്‍, മോണ്‍സിഞ്ഞോര്‍ തോമസ്‌ പനയ്‌ക്കല്‍ എന്നിവര്‍ കുരിശിന്റെ വഴിക്ക്‌ നേതൃത്വം നല്‍കി.

ദേവമാതാ പള്ളിയില്‍ നിന്നാരംഭിച്ച കുരിശിന്റെ വഴി യാത്ര ക്രിസ്‌ത്യന്‍ കോളജിനു സമീപത്തെ സിറ്റി ചര്‍ച്ചില്‍ സമാപിച്ചു.

കുരിശിന്റെ വഴി ചിത്രങ്ങളിലൂടെ...(ഫോട്ടോ/റിപ്പോര്‍ട്ട്‌ ബഷീര്‍ അഹ്‌മദ്‌)
ക്രൈസ്‌തവ സമൂഹം കുരിശിന്റെ വഴിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക