Image

ചാക്കോച്ചന്‍ നായകനാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി

ആശ എസ് പണിക്കര്‍ Published on 04 April, 2015
 ചാക്കോച്ചന്‍ നായകനാകുന്ന  വള്ളീം തെറ്റി പുള്ളീം തെറ്റി
നവാഗതനായ റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. പേരില്‍ തന്നെയുള്ള പുതുമ കഥയിലെമ്പാടുമുണ്ട്. കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്. 

മലയാള സിനിമയിലെ പുതിയ ട്രെന്‍ഡാണ് ചെറുപ്പക്കാരുടെ കൂട്ടായ്മ. അതുപോലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിന്റെ ഛായാഗ്രാഹകനും കുഞ്ഞുണ്ണി തന്നെയാണ്.

അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് ചിത്രം നിര്‍മിക്കുന്നു. ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും.








 ചാക്കോച്ചന്‍ നായകനാകുന്ന  വള്ളീം തെറ്റി പുള്ളീം തെറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക