Image

ആകാശവാണി: ഒരു കൊതുകു കണ്ട കഥയുമായി കാവ്യ മാധവന്‍

ആശ എസ് പണിക്കര്‍ Published on 04 April, 2015
ആകാശവാണി: ഒരു കൊതുകു കണ്ട കഥയുമായി കാവ്യ മാധവന്‍
കാവ്യ മാധവന്‍, വിജയ് ബാബു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ആകാശവാണി റിലീസിനൊരുങ്ങുന്നു. ഒരു കൊതുകു കണ്ട കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ആകാശവാണിയില്‍ ഗര്‍ഭിണിയായാണ് കാവ്യ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്. നിറവയറുമായി കാവ്യ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ആകാശ്, വാണി എന്നീ ദമ്പതികളുടെ ജീവിതമാണ് പ്രമേയം. വിജയ് ബാബുവാണ് നായകന്‍. കാവ്യയുടെ ഭര്‍ത്താവായണ് വിജയ് അഭിനയിക്കുക. പരസ്പരം വിട്ടുവീഴ്ചയില്ലാത്ത ദമ്പതികളാണ് ആകാശും വാണിയും. അവരവരുടെ കരിയറില്‍ വിജയികളായ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

ഖായിസ് മില്ലെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്തമായ വേഷത്തിലാകും കാവ്യ എത്തുക. റോയല്‍ സ്‌പ്ലെന്‍ഡര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവീണ്‍ അറക്കലാണ് ചിത്രം നിര്‍മിക്കുന്നത്. ലാലു അലക്‌സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി,  കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.





ആകാശവാണി: ഒരു കൊതുകു കണ്ട കഥയുമായി കാവ്യ മാധവന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക